സംസ്ഥാന ഖജനാവിന് വരുമാനത്തിന്റെ പുതിയ സ്രോതസായി വിഴിഞ്ഞം തുറമുഖം

സംസ്ഥാന ഖജനാവിന് വരുമാനത്തിന്റെ പുതിയ സ്രോതസാവുകയാണ് വിഴിഞ്ഞം തുറമുഖം. 5000 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ വിഴിഞ്ഞം തുറമുഖത്തിനായി മുടക്കിയത്. ഭാവിയിൽ സംസ്ഥാനത്തിൻ്റെ പ്രധാന വരുമാന മാർഗമായി വിഴിഞ്ഞം മാറുമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞ വിഴഞ്ഞമെന്ന തീരദേശ ഗ്രാമം കേരളത്തിൻ്റെ അഭിമാന നാമമായി മാറുന്ന കാഴ്ചയാണ് ലോകം കാണുന്നത്.

Also read:തൃശൂരിൽ ആംബുലൻസിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ പ്രകൃതി ദത്ത തുറമുഖമായി വിഴിഞ്ഞം മാറുന്ന കാഴ്ചയായിരിക്കും പത്ത് വർഷത്തിനകം നമുക്ക് കാണാൻ കഴിയുക. സംസ്ഥാന സർക്കാരിനും വിഴിഞ്ഞം വലിയ സാധ്യതകളാണ് തുറന്ന് നൽകുന്നത്. ഓരോ കപ്പൽ അടുക്കുമ്പോഴം സംസ്ഥാന ഖജനാവന് അത് കിലുക്കമായി മാറും. പല തരത്തിലുള്ള നികുതികളാണ് വിഴിഞ്ഞത്ത് നിന്ന് ഖജനാവിലേക്ക് എത്താൻ പോകുന്നത്.

Also read:കാത്തിരിപ്പിന് വിരാമം; ഇതാ ആ ക്ലാസ്സിക് ചിത്രം വീണ്ടും തീയേറ്ററിലേക്ക്…

ഗതാഗതം ടൂറിസം തുടങ്ങിയ മേഖലക്കും തുറമുഖം വഴി തുറക്കുന്നത്. വ്യവസായങ്ങൾക്കും വാണിജ്യത്തിനും എല്ലാം അനന്ത സാധ്യതകളാണ് വിഴിഞ്ഞം തുറമുഖത്തിലൂടെ സാധ്യമാകുന്നത്. ചുരുക്കത്തിൽ കേരളമാകെ വികസത്തിൻ്റെ പുതു വെളിച്ചം എത്താൻ വിഴിഞ്ഞം തുറമുഖം കാരണമാകും. ഇത് പുതുയുഗ പിറവിയാണ്. ഭൂവിസ്‌തൃതി കുറഞ്ഞ സംസ്ഥാനമായതിനാൽ വൻകിട വ്യവസായങ്ങൾക്ക് സാധ്യത കുറവായ കേരളത്തിന് കടലമ്മ നൽകിയ അക്ഷയ പാത്രമാണ് വിഴിഞ്ഞം തുറമുഖം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News