വിഴിഞ്ഞം തുറമുഖ നിർമാണം പ്രതിസന്ധിയിൽ; അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പ്രതിസന്ധിയിലെന്ന് അദാനി ഗ്രൂപ്പ്. തുറമുഖ നിർമാണത്തിനായി കല്ല് കൊണ്ടു വരുന്ന വാഹനങ്ങള്‍ക്ക് തമിഴ്‌നാട് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ആണ് തുറമുഖ നിർമാണം പ്രതിസന്ധിയിലായത്. അടുത്ത ബുധനാഴ്‌ച്ച നടക്കുന്ന അവലോകന യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

ALSO READ: ഉമര്‍ ഖാലിദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

മണ്‍സൂണ്‍ കഴിയുമ്പോള്‍ ആവശ്യമായി വരുന്ന കല്ല് പരമാവധി ശേഖരിക്കുകയാണ്ചെയ്യുന്നത്. ഇത് തമിഴ്‌നാട്ടില്‍ നിന്നാണ് കൊണ്ടുവരുന്നത്. എന്നാല്‍ ഇങ്ങനെ വരുന്ന വാഹനങ്ങള്‍ക്കും സഞ്ചരിക്കുന്ന പാതകള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഇപ്പോഴുള്ള പ്രതിസന്ധിയ്ക്ക് കാരണം.ഈ നിയന്ത്രണം നിര്‍മ്മാണ പ്രവർത്തനങ്ങളുടെ വേഗത കുറയ്ക്കുമെന്നും അദാനി ഗ്രൂപ്പ് പറയുന്നു.

ALSO READ: ഒന്നാമത് അജയ് ദേവ്ഗൺ ;ഒ ടി ടി യിലൂടെ താരങ്ങൾ നേടുന്ന വരുമാനം

വിഷയത്തില്‍ സര്‍ക്കാര്‍ തല ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിമാസ അവലോകന യോഗത്തില്‍ വിഷയം ഉന്നയിച്ച് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെടാനാണ് കമ്പനി തീരുമാനം. പ്രശ്‌നം പരിഹരിക്കാൻ തുറമുഖ വകുപ്പും നീക്കം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News