വീണ്ടും നേട്ടവുമായി തുറമുഖ വകുപ്പ്; വിഴിഞ്ഞം തുറമുഖത്തിന് സ്ഥിരം ഐ എസ് പി എസ് കോഡ്

Vizhinjam Port

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന ഐഎസ്പിഎസ് (ഇൻ്റർ നാഷണൽ ഷിപ്പിംഗ് ആൻ്റ് പോർട്ട് സെക്യൂരിറ്റി കോഡ്) അംഗീകാരം. കേന്ദ്രസർക്കാറിന്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആൻഡ് പോർട്ടിന്റെ കീഴിലുള്ള മറൈൻ മർച്ചന്റ് ഡിപ്പാർട്ട്മെൻറ് ആണ് ഈ അംഗീകാരം നൽകുന്നത്. കഴിഞ്ഞ ഡിസംബറിൽ താൽക്കാലിക അംഗീകാരം ലഭിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ തുടർ പരിശോധനകൾക്ക് ശേഷമാണ് സ്ഥിരം അംഗീകാരം ലഭിച്ചത്. ഇതോടുകൂടി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണ്ണ തോതിൽ പ്രവർത്തന സജ്ജമാക്കുന്നതിന്റെ ഒരു ഘട്ടം കൂടി പൂർത്തിയായി.

Also Read: ‘ബിജെപിയുടെ അജണ്ടകളിൽ പങ്കാളികളാകാൻ കോൺഗ്രസ് മത്സരിക്കുന്നതിൽ അത്ഭുതമില്ല’: ഫേസ്ബുക്ക് കുറിപ്പുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി

അന്താരാഷ്ട്ര കപ്പൽ മേഖലയിൽ നിർബന്ധമായും പാലിക്കേണ്ട സുരക്ഷ നിർദ്ദേശങ്ങളും തുറമുഖ അധികാരികൾ കപ്പൽ കമ്പനികൾ പാലിക്കേണ്ട നാവിക തുറമുഖ സുരക്ഷ നിർദേശങ്ങളും പരിശോധിച്ചാണ് ഈ അനുമതി ലഭിക്കുന്നത്. അന്താരാഷ്ട്ര കപ്പലുകൾക്ക് സർവ്വീസിന് ഉപയോഗിക്കണമെങ്കിൽ ഐഎസ്പിഎസ് അംഗീകാരം ആവശ്യമാണ്. കാർഗോ അതിവേഗ ക്രാഫ്റ്റ്, ബൾക്ക് കാരിയർ, ചരക്ക് കപ്പൽ എന്നിവയ്ക്ക് വിഴിഞ്ഞത്ത് നങ്കൂരമിടാനുള്ള അനുമതിയാണ് ഇതോടെ ലഭിക്കുന്നത്. സംസ്ഥാനത്തിന്റെ പശ്ചാതല വികസനത്തിൽ ഈ നേട്ടം വലിയ നാഴികക്കല്ലാകുമെന്ന് മന്ത്രി വി.എൻ വാസവൻ പത്രക്കുറിപ്പിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration