തടസങ്ങള്‍ മറികടന്ന് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു; മുഖ്യമന്ത്രി

cm pinarayi vijayan

സംസ്ഥാനത്തിന്റെ പുരോഗതിയില്‍ വിഴിഞ്ഞം തുറമുഖം പുതിയ നാഴികക്കല്ലെന്ന് മുഖ്യമന്ത്രി.നാടിന്റെ ഒരു സ്വപ്ന പദ്ധതി കൂടി യാഥാര്‍ത്ഥ്യമായതില്‍ അഭിമാനം. മേഖലാ അവലോകനയോഗങ്ങള്‍ ജനപങ്കാളിത്തത്തോടെയുള്ള ഭരണനിര്‍വ്വഹണത്തിന്റ പുതിയ മാതൃകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: മോദി സർക്കാരിന്റെ കീഴില്‍ വിവരാവകാശ നിയമം ദുർബലപ്പെടുന്നു; വിമർശനവുമായി ജയ്‌റാം രമേശ്

ദേശീയ പാത, ഗെയില്‍ പൈപ്പ് ലൈന്‍, ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ, കൊച്ചി മെട്രോ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ പോലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മികച്ച പരിഗണനയാണ് വിഴിഞ്ഞം തുറമുഖത്തിനും നല്‍കിയത്.പ്രകൃതിദുരന്തങ്ങളും, മഹാമാരിയും പദ്ധതി പ്രവര്‍ത്തനത്തെ ചെറിയ തോതില്‍ ബാധിച്ചുവെങ്കിലും ഓരോ ഘടകങ്ങളും സമയക്രമം ഉറപ്പാക്കി പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

Also Read: ഇസ്രയേൽ പൊലീസും കണ്ണൂരും തമ്മിൽ ഒരു ബന്ധമുണ്ട്; ‘ഇഴപിരിയാത്ത’ ബന്ധം

ജനപങ്കാളിത്തത്തോടെയുള്ള ഭരണനിര്‍വ്വഹണത്തിന്റേ മാതൃക നമ്മുടെ സംസ്ഥാനം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. മറ്റൊരു മാതൃകയാണ് മേഖലാതല അവലോകന യോഗങ്ങ. അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

എല്‍ഡിഎഫ് സര്‍ക്കാര്‍ കായിക താരങ്ങള്‍ക്ക് നല്‍കുന്നത് മികച്ച പിന്തുണയും പ്രോത്സാഹനവും ആണെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News