വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: സപ്ലിമെന്‍ററി കൺസഷൻ കരാർ നാളെ സർക്കാരും അദാനി പോർട്സും തമ്മിൽ ഒപ്പിടും

Vizhinjam International Seaport

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യാനുള്ള സപ്ലിമെന്‍ററി കൺസഷൻ കരാർ നാളെ സർക്കാരും അദാനി പോർട്സും തമ്മിൽ ഒപ്പിടും. തുറമുഖം 2024 ഡിസംബറിൽ കമ്മീഷൻ ചെയ്യുന്നത് നിയമപരമാക്കുന്നതാണ് കരാർ. ഫെബ്രുവരിയിൽ ആർബിട്രേഷൻ കേസുകൾ ഒത്തുതീർപ്പാക്കിയപ്പോൾ 90 ദിവസത്തിനകം കരാർ ഒപ്പിടാൻ ആയിരുന്നു തീരുമാനം.

ഇത് നാലുതവണ നീട്ടിയതിന്റെ സമയപരിധി ഈ മാസം 30ന് അവസാനിക്കുമായിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം സപ്ലിമെൻററി കരാറിന്റെ കരടിന് അംഗീകാരം നൽകി. കരാർ പ്രകാരം 2028 ൽ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിർമ്മാണം പൂർത്തിയാക്കണം.

ALSO READ; സർക്കാർ ക്ഷേമമൂറ്റി ഉദ്യോഗസ്ഥർ, പാവപ്പെട്ടവരുടെ സാമൂഹിക സുരക്ഷാ പെൻഷനിൽ 1458 സർക്കാർ ജീവനക്കാർ കയ്യിട്ട് വാരിയതായി കണ്ടെത്തൽ

അതേസമയം വി‍ഴിഞ്ഞത്തിന് നേരേയുള്ള കേന്ദ്ര സർക്കാറിന്‍റെ അവഗണന തുടരുകയാണ്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ ഘട്ടത്തിലെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) തിരിച്ചടയ്ക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം പുനപരിശോധിച്ച് കേരളത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News