വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് ജനങ്ങളാകെ വലിയതോതില്‍ ആഗ്രഹിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമയ ക്രമം പാലിച്ച് പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നും വിഴിഞ്ഞം പോര്‍ട്ട് ലോകത്തില്‍ അപൂര്‍വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരുമയിലൂടെയും ഐക്യത്തിലൂടെയും ഏത് വികസനവും നടപ്പാക്കാന്‍ കഴിയുമെന്ന് നമ്മള്‍ തെളിയിച്ചു. സമയ ക്രമം പാലിച്ച് പദ്ധതി പൂര്‍ത്തിയാക്കി. ഇതുപോലൊരു പോര്‍ട്ട് ലോകത്തില്‍ അപൂര്‍വമാണ്. ഈ പോര്‍ട്ടിലൂടെ വരാന്‍ പോകുന്ന വികസനം ഭാവനങ്ങള്‍ക്കപ്പുറമാണ്
ഔട്ടര്‍ റിങ് റോഡ് കൂടി വരുന്നത്തോടെ പുതിയ വികസനം സാധ്യമാക്കും. വികസനകുതിപ്പിന് കരുത്തേകുന്ന ഒന്നായിരിക്കും വിഴിഞ്ഞം തുറമുഖം. വികസിത കേരളം എന്ന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ വ്യക്തമായ കാഴ്ചപ്പാടോടെ മുന്നോട്ട് പോകുന്നു. നാം എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ അസാധ്യമായ ഒന്നുമില്ല- മുഖ്യമന്ത്രി
Also Read: ‘കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ല’; വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താലാണ് ഈ സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യം. അതിന് തുറമുഖം ശക്തി പകരും. ഇത് ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാന ദിവസം. നമുക്കും രാജ്യത്തിനും ഇത് അഭിമാന നിമിഷം. ലോകത്തിലെ അന്താരാഷ്ട്ര തുറമുഖ പട്ടികയില്‍ വിഴിഞ്ഞം അടയാളപെടുത്തും. ചില അന്താരാഷ്ട്ര ലോബികള്‍ അവരുടേതായ എതിര്‍ നീക്കങ്ങള്‍ നടത്താറുണ്ട് ഇ പോര്‍ട്ടിന്റെ കാര്യത്തില്‍ അത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ പദ്ധതിക്കെതിരെയും നിലനിന്നവര്‍ ഉണ്ടായിരുന്നു. പക്ഷേ നാം എല്ലാത്തിനെയും അതിജീവിച്ചു- മുഖ്യമന്ത്രി.
Also Read: വികസനത്തേരില്‍ വിഴിഞ്ഞം; കരഘോഷങ്ങളോടെ മുഖ്യമന്ത്രിക്ക് വരവേല്‍പ്പ്
കേരളം ഇന്ത്യക്ക് നല്‍കുന്ന മഹത്തായ സംഭാവനയാണ് വിഴിഞ്ഞം. മറ്റൊരു തുറമുഖത്തിനും ഇല്ലാത്ത ഒരുപാട് സാദ്ധ്യതകള്‍ വിഴിഞ്ഞതിനുണ്ട്
അത് കണ്ടെത്താന്‍ നമുക്ക് കഴിഞ്ഞു. ഇതൊരു അന്താരാഷ്ട്ര തുറമുഖം ആയി ഉയരണം എന്നതില്‍ വ്യക്തമായ കാഴ്ചപ്പാടാണ് നമുക്ക് ഉണ്ടായിരുന്നത്. അത് യാഥാര്‍ത്ഥ്യമായി. മുഖ്യ കപ്പല്‍ ചാലിനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു തുറമുഖവും ഇല്ല. പ്രത്യേക ശ്രദ്ധയും കരുതലും വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ കാട്ടിയിട്ടുണ്ട്. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു-മുഖ്യമന്ത്രി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here