വിഴിഞ്ഞം: ട്രക്കുകള്‍ക്കുള്ള നിയന്ത്രണം- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കത്തയച്ചു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനാവശ്യമായ പാറ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തമിഴ്നാട് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് മന്ത്രി ദുരൈസ്വാമിക്കും കന്യാകുമാരി ജില്ലയുടെ ചുമതലയുള്ള മന്ത്രി മനുതങ്കരാജിനും കത്തയച്ചു.

Also Read: മോസ്‌കോ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയിന്‍

തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവ് പ്രകാരം 28 മെട്രിക്ക് ടണ്‍ പാറ കയറ്റിയ 10 വീലുകളുള്ള ട്രക്കുകള്‍ മാത്രമേ സര്‍വ്വീസിന് അനുവദിക്കൂ, ഈ നിബന്ധനയില്‍ പാറ നീക്കം വന്‍ ചിലവായതിനാല്‍ ട്രക്കുടമകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും. സംസ്ഥാനത്തിന്റെ അകത്തും പുറത്ത് നിന്നുമായിട്ടാണ് പദ്ധതിക്കാവശ്യമായ പാറകള്‍ ശേഖരിക്കുന്നത്. പദ്ധതിയുടെ ദേശീയ പ്രാധാന്യം കണക്കിലെടുത്ത് പുതുതായി കൊണ്ടുവന്ന നിയന്ത്രണം ഒഴിവാക്കണമെന്നാണ് മന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News