കര തൊടുന്ന അതിജീവനം; ആദ്യ കപ്പല്‍ ഷെന്‍ഹുവായ്ക്ക് ഇന്ന് ഔദ്യോഗിക സ്വീകരണം

കേരളത്തിന് ഇന്ന് അഭിമാനദിനം.പതിറ്റാണ്ടുകളുടെ സ്വപ്നം. കര തൊടുന്ന അതിജീവനം. അതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ന് വൈകിട്ട് നാലുമണിക്കാണ് ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കം കുറിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാളും ചേർന്ന് ചൈനയിൽ നിന്നും വിഴിഞ്ഞത്തെത്തിയ ഷെൽ ഹുവ 15 എന്ന കപ്പലിനെ തീരത്തേക്ക് സ്വീകരിക്കും. ഒപ്പം വർണ്ണാഭമായ വാട്ടർ സല്യൂട്ടും.

Also read:സ്ത്രീകളെ വേട്ടയാടുന്നു, കാണാൻ കൊള്ളാവുന്ന പെൺകുട്ടികളുടെ ജീവിതം നശിപ്പിക്കുന്നു: കോൺഗ്രസിനെതിരെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാൽ

വിഴിഞ്ഞത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ മൂന്ന് ക്രെയിനുകളുമായാണ് ഷെൻ ഹുവ 15 വിഴിഞ്ഞത്ത് എത്തിച്ചത്. 100 മീറ്റര്‍ ഉയരവും 60 മീറ്ററോളം കടലിലേക്ക് തള്ളി നില്‍ക്കുന്നതുമായ സൂപ്പര്‍ പോസ്റ്റ് പനാമാക്‌സ് ക്രെയിനും 30 മീറ്റര്‍ ഉയരമുള്ള രണ്ട് ഷോര്‍ ക്രെയിനുമാണ് കപ്പലില്‍ വിഴിഞ്ഞത്ത് എത്തിച്ചത്. കപ്പലിന്റെ ഔദ്യോഗിക സ്വീകരണത്തെ തുടർന്ന് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യും. 8000 ത്തോളം പേർക്കാണ് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുക. കർശന സുരക്ഷയാണ് തുറമുഖത്തിന് അകത്തും പുറത്തും ഒരുക്കിയിട്ടുള്ളത്. പൊതുജനങ്ങൾക്കും പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാം. ഇതിനായി കെഎസ്ആർടിസി പ്രത്യേക സർവീസും നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News