‘ട്രയൽ റണ്ണിനായി വിഴിഞ്ഞം സജ്ജം’, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മദർഷിപ്പിന് സംസ്ഥാനത്തിന്റെ ഔദ്യോഗിക സ്വീകരണം നൽകും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിലേക്ക് ഒരു പടി കൂടി അടുക്കുകയാണ്. ട്രയൽ റണ്ണിനായി വിഴിഞ്ഞം സജ്ജമായി കഴിഞ്ഞു. ആദ്യ മദർഷിപ്പിനെ ഇന്ന് സ്വീകരിക്കുമ്പോൾ യാഥാർത്ഥ്യമാകുന്നത് മലയാളികളുടെ ചിരകാല സ്വപ്നം കൂടിയാണ്. 2015 ൽ ഒപ്പുവച്ച കരാറിന് ജീവൻ വച്ചത് 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണ്. മഹാമാരിയിലും പ്രതിഷേധങ്ങളിലും തളരാതെയുള്ള എൽഡിഎഫ് സർക്കാരിന്‍റെ നിശ്ചയദാർഢ്യമാണ് പദ്ധതിയുടെ നെടുത്തൂൺ.

ALSO READ: ‘നഗരൂരിലെ യൂത്ത് കോൺഗ്രസ് നരനായാട്ട്’, ഡിവൈഎഫ്ഐ പ്രവർത്തകരെ അക്രമിച്ച സംഭവത്തിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യ മദർഷിപ്പിന് ഇന്ന് സംസ്ഥാനത്തിന്റെ ഔദ്യോഗിക സ്വീകരണം നൽകും. വാട്ടർ സല്യൂട്ട് നല്കിക്കൊണ്ടേയിരിക്കും സ്വീകരണം. 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയടക്കം പ്രമുഖ നേതാക്കൾ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News