കേരളത്തിലെ ജനങ്ങൾ ഏറെക്കാലം മനസിൽ തലോലിച്ച സ്വപ്നം നാളെ വിഴിഞ്ഞത്ത് സാക്ഷത്കരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിച്ചു. മത്സ്യ തൊഴിലാളികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ഉദ്ഘാടന പരിപാടിയിൽ നിന്നും ആരെയും മാറ്റിനിർത്തില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read; ‘പലസ്തീൻ മനുഷ്യരുടെ ചോരയിൽ മുങ്ങിമരിക്കുന്നു, സ്വതന്ത്ര പലസ്‌തീൻ യാഥാർഥ്യമാകണം’; എം സ്വരാജ്
ഇന്ത്യയുടെ തന്നെ പുരോഗതിയുടെ പദ്ധതിയാണ് വിഴിഞ്ഞത്തേത്. ഏറ്റവും പ്രയോജനം ലഭിക്കുക മത്സ്യത്തൊഴിലാളികൾക്കാണ്. സർക്കാരിനിത് ഏതെങ്കിലും തരത്തിലുള്ള ഈഗോയുടെ പ്രശ്നം അല്ല, പ്രശ്നം ഉണ്ടെങ്കിൽ ഏത് ഘട്ടത്തിലും ആരുമായും ചർച്ചക്ക് തയാറെന്നും മന്ത്രി പറഞ്ഞു. ഉദ്ഘടനത്തിൽ നിന്നും ആരെയും മാറ്റി നിർത്തിയിട്ടില്ല. എന്തെങ്കിലും കുറവുകളുണ്ടോയെന്ന് പരിശോധിക്കും. മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച എട്ട് കാര്യങ്ങളിൽ ഏഴും അംഗീകരിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here