വിഴിഞ്ഞം വിജിഎഫ് ഫണ്ട് വിഷയംത്തിലുള്ള കേന്ദ്ര സർക്കാരിൻ്റെ സമീപനം വിവേചനപരമെന്ന് മന്ത്രി വി എൻ വാസവൻ. ഈ വിഷയത്തിൽ സംസ്ഥാനം സമ്മർദ്ദം ശക്തമാക്കുമെന്നും അർഹതപ്പെട്ടതാണ് കേന്ദ്രം തരാതിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
” തുറമുഖം കമ്മീഷനിങ്ങിനെ ബാധിക്കില്ല.കസ്റ്റംസ് ഡ്യൂട്ടി ,ജിഎസ്ടി കേന്ദ്രത്തിന് ലഭിക്കുന്ന വരുമാനത്തെ സംബന്ധിച്ച് അവർ മറച്ചു പിടിക്കുന്നു.ഒരു രൂപപോലും ഇതുവരെ നിർമാണത്തിന് കേന്ദ്രം മുടക്കിയിട്ടില്ല.തുത്തുക്കുടി പദ്ധതിയ്ക്ക് കേന്ദ്രം ഗ്രാൻ്റ് നൽകുന്നു.വയനാടിനോടുള്ള കേന്ദ്ര വിവേചനം ചർച്ചയാകുന്നതിനിടെയാണ് വിഴിഞ്ഞം വിജിഎഫ് പ്രശ്നമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ALSO READ; ശബരിമലയിലെ ദിലീപിൻ്റെ വിഐപി ദർശനം: ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്നാണ്
കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചിരിക്കുന്നത്. വിജിഎഫുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനം പിൻവലിക്കണമെന്ന് കാണിച്ച് മുഖ്യമന്തി നൽകിയ കത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ ആണ് ഈ കാര്യം വ്യക്തമാക്കിയത്.
നാളിതുവരെ കേന്ദ്ര സർക്കാർ വിജിഎഫ് ഗ്യാൻ്റിൻ്റെ കാര്യത്തിൽ പുലർത്തി വന്ന നയത്തിൽ നിന്നുള്ള വ്യതിയാനം ആണ് നിർമ്മല സീതാരാമൻ മുഖ്യമന്തിക്ക് അയച്ച കത്തിൽ നിന്ന് വ്യക്തമാകുന്നത് . ഇതോടെ വിഴിഞ്ഞത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്നത് ഗ്യാൻ്റ് അല്ല മറിച്ച് വായ്പ്പ ആണെന്ന് വ്യക്തമാകുന്നു. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിച്ച ഒറ്റ പ്രോജക്റ്റിന് പോലും തിരിച്ചടവ് നിബന്ധന നാളിതുവരെ കേന്ദ്ര സർക്കാർ വെച്ചിരുന്നില്ല.
കൊച്ചി മെട്രോക്ക് വേണ്ടി വിജിഎഫ് അനുവദിച്ചപ്പോഴും തുക തിരികെ വേണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല . കേരളത്തിന് മാത്രമായി തയ്യാറാക്കിയ പുതിയ മാനദണ്ഡം വിജി എഫിൻ്റെ തന്നെ സ്റ്റാൻഡേർഡ് ഗൈഡ് ലൈനിന് വിരുദ്ധമാണ്. കൊമേഷ്യൽ ഓപ്പറേഷൻ ആരംഭിക്കുന്നതിന് മുൻപ് തന്നെ വിഴിഞ്ഞത് 70 കപ്പലുകൾ വന്ന് പോയി . ഈ ഇനത്തിൽ മാത്രം 50 കോടി രൂപക്ക് മുകളിൽ ജി എസ് ടി കേന്ദ്ര സർക്കാരിന് ലഭിച്ചു . കൊമേഷ്യൽ ഓപ്പറേഷൻ ആരംഭിച്ച് ഒരു വർഷത്തിനകം തന്നെ കേന്ദ്രം മുടക്കുന്ന വിജി എഫ് ഫണ്ട് ജി എസ് ടി വിഹിതം ആയി കേന്ദ്ര സർക്കാരിലേക്ക് ലഭിക്കും എന്നിരിക്കെയാണ് അത്യാർത്തിയോടെ പുതിയ സമീപനം കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here