‘വിഴിഞ്ഞം അടുത്തഘട്ടങ്ങൾ സമയബന്ധിതമായി പൂർത്തികരിക്കും’ ; മന്ത്രി വി എൻ വാസവൻ

V N VASAVAN

കേരളത്തിന്റെ സാമ്പത്തിക, പശ്ചാത്തല സൗകര്യ വികസനത്തിന് കുതിപ്പേകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിർമ്മാണം സമയബന്ധിതമായി പൂർത്തിക്കാനുള്ള ഇചഛാശക്തിയും നിശ്ചയദാർഢ്യവും സർക്കാരിനുണ്ടന്നും അത് നിർവ്വഹിക്കുമെന്നും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസൻ പറഞ്ഞു. 2028-ൽ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നർ ടെർമിനലായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറും.

Also read:ഫോർട്ടുകൊച്ചിയിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കുട്ടിയിടിച്ചു; ഇരുപതോളം പേർക്ക് പരിക്ക്

8867.14 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ ചെലവ്. ഇതിൽ 5595.34 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിഹിതം. അദാനി കമ്പനി 2454 കോടിയും കേന്ദ്രസർക്കാർ 817.80 കോടിയും ആണ് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ചെലവഴിക്കുന്നത്. കേരളത്തിലേക്ക് 10,000 കോടിയുടെ നിക്ഷേപത്തിനും വിഴിഞ്ഞം തുറമുഖം വഴിവെക്കും.

ഓഖി ചുഴലിക്കാറ്റ്, അസാധാരണമായി ഉയർന്ന തിരമാലകൾ, കോവിഡ് മഹാമാരി, ടൗട്ടെ ചുഴലിക്കാറ്റുകൾ, പ്രാദേശിക പ്രക്ഷോഭങ്ങൾ, എന്നിങ്ങനെ വിവിധ തടസ്സങ്ങൾ മറികടന്നാണ് പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കിയിരിക്കുന്നത്.

Also read:സംസ്ഥാന ഖജനാവിന് വരുമാനത്തിന്റെ പുതിയ സ്രോതസായി വിഴിഞ്ഞം തുറമുഖം

നാടിന്റെ സമഗ്രവികസനത്തിന്റെ സാക്ഷാത്കാരമാണ് ഇവിടെ സാധ്യമാവുന്നത്.
മഹാകവി പാലാ നാരായണൻ നായർ ഭാവനപോലെ കേരളം വളരുകയാണ്,

കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ-
ക്കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളിൽ
അറബിക്കടലിനും തൻ തിരക്കൈ കൊണ്ടതി-
ന്നതിരിട്ടൊതുക്കുവാനായതില്ലിന്നോളവും

വിഴഞ്ഞത്തിലൂടെ കേരളത്തിന്റെ വികസനമെന്ന സ്വപ്നം പൂർണ്ണതയിൽ എത്തിക്കുകയാണ് സർക്കാരിന്റെ കടമ , ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് ഇത് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News