ഒറീസ മുൻ മുഖ്യമന്ത്രി നവീൻ പട നായക്കിന്റെ വിശ്വസ്തൻ വികെ പാണ്ടിയൻ സജീവ രാഷ്ട്രീയം അവസാനിപ്പിച്ചു. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ ഒഡീഷയിൽ ബിജു ജനതാദളിൻ്റെ പരാജയത്തിന് പിന്നാലെയാണ് പാണ്ട്യൻ്റെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പാണ്ടിയൻ ആണെന്നുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.
സിവിൽ സർവ്വീസിൽ നിന്നും രാജിവെച്ച് രാഷ്ട്രീയത്തിലറങ്ങി. ഒറീസ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിൻ്റെ വിശ്വസ്തൻ. വികെ പാണ്ഡ്യൻ സജീവ രാഷ്ട്രീയം വിടുന്നതായി അറിയിച്ചു. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടി ആയിരുന്നു ഒഡീഷയിൽ ബിജു ജനതാദളിന് ഉണ്ടായത്. വി.കെ.പാണ്ഡ്യനെ പിന്‍ഗാമിയാക്കാനുള്ള നവീന്‍ പട്‌നായിക്കിന്റെ തീരുമാനമാണ് ബിജെഡിക്ക് വലിയ തിരിച്ചടി നേരിട്ടതിനു പിന്നിലെന്ന വിമര്‍ശനവും ഉയർന്നിരുന്നു. പിന്നാലെയാണ് പാണ്ട്യൻ രാഷ്ട്രീയം അവസാനിപ്പിക്കുന്നത്.
തന്റെ ഗുരുവാണ് നവീൻ പട്നായിക് എന്നും ഒഡീഷയിലെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചു, ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നുവെന്നും വീഡിയോ സന്ദേശത്തിൽ പാണ്ഡ്യൻ പറഞ്ഞു. 147 അംഗ നിയമസഭയില്‍ ബിജെപിക്ക് 78 സീറ്റാണ് ലഭിച്ചത്. ബിജെഡി 51 സീറ്റിലൊതുങ്ങി, കോണ്‍ഗ്രസിനു പതിനാലും, സിപിഎമ്മിനു ഒരു സീറ്റും ലഭിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെഡിക്ക് ഒരു സീറ്റും നേടാനായില്ല. 20 സീറ്റ് ബിജെപിയും ഒരു സീറ്റ് കോണ്‍ഗ്രസും നേടി. തിരഞ്ഞെടുപ്പിനു മുന്നെ തന്നെ വികെ പാണ്ഡ്യനെ ലക്ഷ്യംവച്ചുള്ള പ്രചാരണമായിരുന്നു ബിജെപി നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here