‘ആൻ്റണിയെ രക്ഷിക്കാനാണോ മകൻ ബിജെപിയിൽ ചേർന്നത്’, വി.കെ സനോജ്

മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ ആൻ്റണിയെ രക്ഷിക്കാനാണോ മകൻ അനിൽ ആൻ്റണി ബിജെപിയിൽ ചേർന്നത് എന്ന ചോദ്യവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

BJP യിലേക്കുള്ള റിക്രൂട്ട്മെന്റ് ഏജൻസിയായി കോൺഗ്രസ് മാറി.

കോൺഗ്രസ് പാർട്ടിയുടെ ദേശീയ നേതൃത്വം വഹിച്ചവരുടെ മക്കൾക്ക് പോലും ബിജെപി വിരുദ്ധ രാഷ്ട്രീയം ശീലിക്കാൻ പറ്റാത്ത തരം ആശയപരമായും സംഘടനാപരമായും
ശോഷിച്ച പാർടിയായി കോൺഗ്രസ് അധഃപതിച്ചു. ലോക്‌സാഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ബിജെപിക്ക് കേരളത്തിൽ സ്വാധീനമുണ്ടാക്കി കൊടുക്കാനുള്ള അജണ്ടയാണ് ആന്റണിയുടെ മകനിൽ നിക്ഷിപ്‌തമായിരിക്കുന്നത്. പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് നടന്ന അഴിമതികളുടെ അന്വേഷണത്തിൽ എ. കെ ആന്റണിയെ രക്ഷിച്ചെടുക്കാനുള്ള ഉപാധിയാണോ അനിൽ കെ ആന്റണിയുടെ ബിജെപി പ്രവേശവും എ.കെ ആന്റണിയുടെ മൗനവും എന്ന് കോൺഗ്രസ് വ്യക്തമാക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News