‘സുധാകരന്റെ കൊലവിളി ചില മാധ്യമങ്ങള്‍ സംഗീതം പോലെ ആസ്വദിക്കുന്നു’: വി കെ സനോജ്

മാധ്യമങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്ത് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. സുധാകരന്റെ കൊലവിളി ചില മാധ്യമങ്ങള്‍ സംഗീതം പോലെ ആസ്വദിക്കുന്നു. ഇന്ദിരാ ഭവന് മുന്നില്‍ ഇത് സംബന്ധിച്ച് പ്രതികരണം തേടി എത്ര മാധ്യമ പ്രവര്‍ത്തകര്‍ കാത്ത് കിടപ്പുണ്ട് ?- വി കെ സനോജ് ഫേസ്ബുക്കില്‍ കുറിച്ചു.

കോഴിക്കോട് ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പിലെ വിമത സ്ഥാനാര്‍ഥികള്‍ക്കെതിരെയായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ ഭീഷണി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് വിമതരോട് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ ഭീഷണി. അതുകൊണ്ട് തടി വേണോ, ജീവന്‍ വേണോ എന്ന് അവര്‍ ഓര്‍ക്കണമെന്നും സഹകരണ ബാങ്കിനെ ചില കോണ്‍ഗ്രസുകാര്‍ ജീവിക്കാനുള്ള മാര്‍ഗമായി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി കൊടുക്കാതെ, ഇടതുപക്ഷക്കാരനും ബിജെപിക്കാരനും ജോലി കൊടുക്കുന്നത് ശരിയല്ല. കണ്ണൂരിലെ സഹകരണ ബാങ്കുകള്‍ അടികൂടിയാണ് പിടിച്ചെടുത്തത്. എതിര്‍ക്കേണ്ടത് എതിര്‍ക്കണം, അടിക്കേണ്ടത് അടിക്കണം, കൊടുക്കേണ്ടത് കൊടുക്കണം. അതിനു മാത്രമേ വിലയുള്ളൂ. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കുകളെ തകര്‍ക്കാന്‍ ചിലര്‍ കരാര്‍ എടുത്തിരിക്കുകയാണെന്നുമായിരുന്നു കെ. സുധാകരന്റെ പ്രതികരണം.

ALSO READ:കെ സുധാകരൻ്റെ കൊലവിളി പ്രസംഗം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗം, പ്രതിഷേധാർഹം; എളമരം കരീം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News