വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ ആതമഹത്യയ്ക്ക് ഉത്തരവാദികൾ കോൺഗ്രസ് നേതൃത്വമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. വിജയൻ്റെ ആതമഹത്യയ്ക്ക് ഉത്തരവാദികൾ കോൺഗ്രസ് നേതൃത്വം ആണെന്നും ബാങ്ക് നിയമനത്തിൽ കോഴ വാങ്ങാൻ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ വിജയനെ കരുവാക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.എൻ എം വിജയൻ്റ കുടുംബത്തെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ബാങ്ക് നിയമനത്തിൽ കോഴ വാങ്ങാൻ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ വിജയനെ കരുവാക്കുകയായിരുന്നു.ഇത് ചൂണ്ടിക്കാട്ടി കെപിസിസിക്ക് നൽകിയ പരാതി മുക്കിയത് സുധാകരനും വിഡി സതീശനും വിഹിതം കിട്ടിയത് കൊണ്ടാണ്.”-അദ്ദേഹം പറഞ്ഞു.
ALSO READ; കലൂർ അപകടം; ഇവൻ്റ് മാനേജ്മെന്റ് ഉടമ കസ്റ്റഡിയിൽ
ഖദറിട്ട ഡ്രാക്കുള സംഘമായി സുധാകര സതീശ കോൺഗ്രസ്
നേതൃത്വം മാറിയെന്നും നിയമന കോഴ നടത്തിയ എംഎൽഎ ഐസി ബാലകൃഷ്ണൻ രാജിവെക്കണെമെന്നും വി കെ സനോജ് ആവശ്യപ്പെട്ടു.എൻ എം വിജയൻ്റെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും സംഭവത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് സുൽത്താൻ ബത്തേരിയിൽ ഡിവൈഎഫ്ഐ
യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ആത്മഹത്യ ചെയ്ത വയനാട് ഡി സി സി ട്രഷറർ എൻ എം വിജയന്റെ ഫോൺ പോലീസ് പരിശോധിക്കുന്നുണ്ട്.ഇയാളുടെസാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.ബത്തേരി മണിച്ചിറയിലെ വീട്ടിലാണ് പ്രത്യേക പോലീസ് സംഘം പരിശോധന നടത്തുന്നത്.
.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here