‘യുവാക്കളോട് അവഹേളനം നിറഞ്ഞ തൊഴിലാളി വിരുദ്ധമായ പ്രസ്താവനയാണ് കേന്ദ്രമന്ത്രി നടത്തിയത്’: വി കെ സനോജ്

യുവാക്കളോട് അവഹേളനം നിറഞ്ഞ തൊഴിലാളി വിരുദ്ധമായ പ്രസ്താവനയാണ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഉത്തരവാദിത്തപ്പെട്ട കേന്ദ്ര മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാക്കാന്‍ പാടില്ലാത്ത പ്രസ്താവനയാണിതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മറയൂര്‍ കാട്ടാന ആക്രമണം; പരിക്കേറ്റയാളുടെ നില ഗുരുതരം

തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനാണ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്തം. തൊഴില്‍ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണം ട്രേഡ് യൂണിയന്‍ സംവിധാനത്തെ തകര്‍ക്കുന്നത്. തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ കഴിയുന്നില്ലെന്നും സനോജ് പറഞ്ഞു. ഈ പ്രശ്‌നം ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകും. ഇന്ന് എല്ലാ ബ്ലോക്ക് തലത്തിലും കോര്‍പ്പറേറ്റ് തൊഴില്‍ ചൂഷണത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News