യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ രേഖയുണ്ടാക്കിയ കേസ്; ജയിലില്‍ പോകാനുള്ളയാളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍: വി കെ സനോജ്

VK SANOJ Palakkad byelection

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ രേഖയുണ്ടാക്കിയ കേസില്‍ ജയിലില്‍ പോകാനുള്ളയാളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ട വിഷയമാണിതെന്നും വി കെ സനോജ് പറഞ്ഞു

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡി നിര്‍മ്മിച്ച കാര്യം കോണ്‍ഗ്രസില്‍ നിന്നാണ് പുറത്തായത്. കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. വെബ്‌സൈറ്റ് തയ്യാറാക്കിയ അഭിജിത് സിങ് കര്‍ണാടകയിലെ വ്യവസായി ആണെന്നും സനോജ് പറഞ്ഞു.

പോളിങ് ബൂത്തിലെത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ്സില്‍ കെ മുരളീധരന്റെ വാക്കുകളുണ്ടാവും. തികഞ്ഞ മതേതര വാദിയായ ഡോ. സരിനെ ജനങ്ങള്‍ തെരഞ്ഞെടുക്കും. സരിന്റെ സ്ഥാനാര്‍ത്ഥിത്വം, സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം എന്നീ രണ്ടു കാര്യങ്ങള്‍ ജനങ്ങള്‍ ശ്രദ്ധിക്കുമെന്നും സനോജ് പറഞ്ഞു.

അതേസമയം യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കേസില്‍ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഐ ഡി കാര്‍ഡുകളിലെ ഫോട്ടോയും പേരും മാറ്റി യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ലാപ് ടോപ്പില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ തെരഞ്ഞെടുപ്പിലാണ് വ്യാജ തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ലാപ് ടോപ്പില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്.

ലാപ്ടോപ്പില്‍ വ്യാജ ഐ.ഡി. കാര്‍ഡ് നിര്‍മ്മിച്ചെന്ന് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ നിന്ന് ഐ.ഡി. കാര്‍ഡുകള്‍ ആദ്യം ഡൗണ്‍ലോഡ് ചെയ്തു.

പിന്നീട് അതേ ലാപ്ടോപ്പില്‍ ഫോട്ടോയും പേരും മാറ്റി യൂത്ത് കോണ്‍ഗ്രസ് സൈറ്റില്‍ അപ്ലോഡ് ചെയ്തു. ഈ വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് സംഘടനാ തെരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്തതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ലാപ്ടോപ്പില്‍ എട്ട് വ്യാജ കാര്‍ഡുകളാണ് നിര്‍മ്മിച്ചത്.

വോട്ടിംഗിന് ശേഷം 67158 അപേക്ഷകരെ ഒഴിവാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. കാണക്കാരി പഞ്ചായത്തിലെ 27 പേരുടെ പേരില്‍ വ്യാജ കാര്‍ഡുകള്‍ ഉണ്ടാക്കിയതായും മലപ്പുറത്ത് 7 പേരുടെയും പേരില്‍ വ്യാജ കാര്‍ഡ് നിര്‍മ്മിച്ചതായും വ്യക്തമായിട്ടുണ്ട്. നിര്‍ണായക തെളിവുകളുടെ അടിസ്ഥാനത്തില്‍ യൂത്ത്കോണ്‍ഗ്രസ് വെബ്സൈറ്റ് തയാറാക്കിയ അഭിജിത് സിംഗിന് ക്രൈംബ്രാഞ്ച് വാറന്റ് അയച്ചു.

വിശദാംശങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് വാറന്റ്. ഇതിനൊടനുബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത നാല് കേസുകളും ലോക്കല്‍ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ലാപ്‌ടോപ്പിന് പുറമെ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ ചണ്ഡീഗഡിലെ ലാബിലേക്കും അയച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News