രാഹുൽ മാങ്കൂട്ടത്തിലിനു വേണ്ടി പാലക്കാട് പ്രവർത്തിക്കാനെത്തിയത് കൊലപാതകികളും തട്ടിപ്പുകാരും: വികെ സനോജ്

VK SANOJ Palakkad byelection

രാഹുൽ മാങ്കൂട്ടത്തിലിനു വേണ്ടി പാലക്കാട് പ്രവർത്തിക്കാൻ എത്തിയത് കൊലപാതകികളും തട്ടിപ്പുകാരും വ്യാജ ഐഡി കാർഡ് കേസിലെ പ്രതികളുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ധീരജ് വധക്കേസ് പ്രതി സോയിമോൻ, നിഖിൽ പൈലി എന്നിവർ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ ഐഡി കാർഡ് കേസ് പ്രതി ഫെനിയുടെ നേതൃത്വത്തിൽ ഒരു സംഘം തന്നെ ഇവിടെയുണ്ട്. ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആണ് ശ്രമമെന്നും വികെ സനോജ് ആരോപിച്ചു.

ALSO READ; കെ മുരളീധരൻ നിയമസഭയിലെത്തുന്നത് വിഡി സതീശന് ഇഷ്ടമല്ല: എംവി ഗോവിന്ദൻ മാസ്റ്റർ

സുധാകരന്‍റെ പ്രസംഗം കരുണാകരനെയും മുരളിയെയും സ്നേഹിക്കുന്ന പാലക്കാട്ടെ വോട്ടർമാർക്കുള്ള മുന്നറിയിപ്പാണ്. കോൺഗ്രസിനെതിരെ പ്രവർത്തിച്ചാൽ ഇല്ലാതാക്കി കളയും എന്നാണ് സുധാകരന്‍റെ ഭീഷണി. ഇവരുടെ തട്ടിപ്പിൽ പാലക്കാട്ടെ വോട്ടർമാർ വീണു പോവരുതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, പാലക്കട്ടെ നന്മയുള്ള കോൺഗ്രസുകാർക്ക് ധൈര്യമായിട്ട് സരിന് വോട്ട് ചെയ്യാമെന്നും ഇങ്ങനെ വോട്ട് ചെയ്യുന്ന കോൺഗ്രസുകാർക്ക് ഡിവൈഎഫ്ഐ സംരക്ഷണം ഒരുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News