കേരള ജനതയുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്ന ഗവർണർ കേരളത്തെ തന്നെ തകർക്കാൻ ശ്രമിക്കുന്നു: വി വസീഫ്

കേരള ജനതയുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്ന ഗവർണർ കേരളത്തെ തന്നെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിസന്റ് വി വസീഫ്. കൊച്ചു കുട്ടികളോട് പോലും വാശിയോടെ പെരുമാറി കേരളത്തിന്റെ സ്വാഭാവികത തന്നെ തകർക്കാനാണ് ഗവർണറുടെ ശ്രമമെന്നും കൈരളി ന്യൂസിനോട് വി വസീഫ് പറഞ്ഞു.

ALSO READ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; പതിനഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി

നിയമസഭ ഭൂരിപക്ഷ പ്രകാരം പാസാക്കിയ ബില്ലുകൾ പോലും തടഞ്ഞു വെക്കുകയാണ് ഗവര്ണറെന്ന് ഡിവൈഎഫ് സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. ഇത് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണെന്നും, രാഷ്ട്രീയപരമായി സ്വാധീനം ഉണ്ടാക്കാൻ സാധിക്കാത്ത കേന്ദ്ര ഗവൺമെന്റ്, ഗവർണർമാരെയും രാജ്ഭവനെയും ഉപയോഗപ്പെടുത്തി ഭരണത്തിനകത്ത് ഇടപെടും എന്നതിന്റെ ഉദാഹരണമാണ് നമുക്ക് മുൻപിൽ ഉള്ളതെന്നും വി കെ സനോജ് പറഞ്ഞു.

ALSO READ: മണ്ഡല-മകരവിളക്ക്; ശബരിമലയിലെ ആകെ വരുമാനം 357.47 കോടി

അതേസമയം, കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന്‌ നടക്കും. കാസർകോട്‌ റെയിൽവേ സ്റ്റേഷനു മുന്നിൽനിന്നുമുതൽ തിരുവനന്തപുരത്ത്‌ രാജ്‌ഭവൻവരെയാണ്‌ പ്രതിഷേധച്ചങ്ങല തീർക്കുക. 20 ലക്ഷത്തിലധികം പേർ ചങ്ങലയുടെ കണ്ണികളാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News