‘സിഎച്ച് കണാരനെ പോലുള്ള മഹാനെ അപമാനിച്ചിട്ട് അങ്ങനെയങ്ങ് പോകാമെന്ന് ധരിക്കേണ്ട’: വി കെ സനോജ്

സിഎച്ച് കണാരനെ പോലുള്ള മഹാനെ അപമാനിച്ചിട്ട് അങ്ങനെയങ്ങ് പോകാമെന്ന് ധരിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഇതിനെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും വികെ സനോജ് കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: സി എച്ച് കണാരനെതിരായ ചരിത്ര വിരുദ്ധ പ്രസ്താവന; സി ദാവൂദും സ്‌മൃതി പരുത്തിക്കാടും മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ

അങ്ങേയറ്റം വസ്തുതാവിരുദ്ധവും വർഗീയ ഉള്ളടക്കമുള്ളതുമായ പരാമർശമാണ് മുഖ്യധാരാ മാധ്യമങ്ങളിലെ അവതാരകർ നടത്തിയിരിക്കുന്നത്. സംഘപരിവാറിനൊപ്പം നിൽക്കുന്ന അജണ്ടയാണ് സ്‌മൃതിയും ദാവൂദും സ്വീകരിക്കുന്നതെന്നും വികെ സനോജ് പറഞ്ഞു.

ALSO READ: പാലുത്പാദനത്തിൽ ഇടിവ്; കടുത്ത വേനലിൽ പ്രതിസന്ധിയിലായി ക്ഷീര കർഷകർ

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിൽ ഒരാളും സാമൂഹ്യ പരിഷ്കർത്താവുമായ സി.എച്ച് കണാരനെതിരെ റിപ്പോർട്ടർ ചാനലിലെ സ്മൃതി പരുത്തിക്കാടും മീഡിയ വണ്ണിലെ സി.ദാവൂദും ചരിത്രവിരുദ്ധ പരാമർശം നടത്തിയിരുന്നു. ഈ വിഷയത്തിൽ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News