ആർഎസ്‌എസിന്‍റെ കാവൽപ്പട്ടിയുടെ മതേതര സർട്ടിഫിക്കറ്റ് കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് ആവശ്യമില്ല’; കെ സുധാകരനെതിരെ വികെ സനോജ്

VK Sanoj

കെ സുധാകരനെതിരെ വിമർശനവുമായി വികെ സനോജ്. കേരളത്തെ കലാപഭൂമിയാക്കാൻ ആർ.എസ്. എസ്. ശാഖകളിൽ നടത്തിയ ആയുധപരിശീലനം ജനങ്ങൾ ചെറുത്തപ്പോൾ, ശാഖകൾക്ക് സംരക്ഷണം ഒരുക്കി കാവൽനിന്നെന്ന് അഭിമാനം കൊള്ളുന്നയാളാണ് കെ സുധാകരൻ എന്നും, ആർ.എസ്‌.എസിന്റെ ഈ കാവൽപ്പട്ടിയുടെ മതേതര സർട്ടിഫിക്കറ്റ് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആവശ്യമില്ല എന്നുമാണ് വികെ സനോജ് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്.

Also Read; തൃശൂർ പൂരം അട്ടിമറി: സർക്കാർ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി വി എസ് സുനിൽ കുമാർ

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം;

കേരളത്തെ കലാപഭൂമിയാക്കാൻ ആർ.എസ്. എസ്. ശാഖകളിൽ നടത്തിയ ആയുധപരിശീലനം ജനങ്ങൾ ചെറുത്തപ്പോൾ, ശാഖകൾക്ക് സംരക്ഷണം ഒരുക്കി കാവൽനിന്നെന്ന് അഭിമാനം കൊള്ളുന്നയാളാണ് കെ സുധാകരൻ. ആർഎസ്‌എസിന്റെ ഈ കാവൽപ്പട്ടിയുടെ മതേതര സർട്ടിഫിക്കറ്റ് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആവശ്യമില്ല. തനിക്ക് തോന്നിയാൽ ബിജെപിയിലേക്ക് പോകുമെന്ന് ആവർത്തിക്കുന്ന കെ സുധാകരൻ, തലശ്ശേരി കലാപ കാലം മുതൽ ആർഎസ്‌എസിനെ പ്രതിരോധിച്ച് നിന്ന പിണറായി വിജയന് മാർക്കിടാൻ വളർന്നിട്ടില്ല.
ആർഎസ്‌എസിന്റെ പടിക്കലെ കാവൽപ്പട്ടിയുടെ ശൗര്യം കോൺഗ്രസ് ഓഫീസിലെ തിണ്ണ നിരങ്ങികളോട് മതി.
ആ നാവും നീട്ടി ജനനേതാക്കളുടെ നേരെ കുരച്ച് ചാടിയാൽ തെരുവ് പട്ടിക്ക് കിട്ടുന്ന പരിഗണന പോലും ജനം തന്നെന്ന് വരില്ല.
വികെ സനോജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News