“ഇന്ദിരയുടെ മൃതദേഹവുമായി കോൺഗ്രസ് നടത്തിയത് തെരഞ്ഞെടുപ്പ് നാടകം”: ഇടുക്കിയിലെ പ്രതിഷേധത്തിനെതിരെ വികെ സനോജ്

ഇടുക്കി അടിമാലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ മൃതദേഹവുമായി കോൺഗ്രസ് പ്രതിഷേധം നടത്തിയതിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് വികെ സനോജ് ഇക്കാര്യം പങ്കുവെച്ചത്. സംഭവത്തെ രാഷ്ട്രീയവൽക്കരിച്ചതിനെതിരെ കൊല്ലപ്പെട്ട ഇന്ദിരയുടെ സഹോദരൻ ആദ്യം തന്നെ രംഗത്ത് വന്നിരുന്നു. മൃതദേഹം മോർച്ചറിയിൽ നിന്നും ബലമായി എടുത്ത് പ്രതിഷേധിക്കുകയാണ് കോൺഗ്രസ് ചെയ്തതെന്നും, ഇതിനോട് യോജിക്കാൻ കഴിയില്ലെന്നുമായിരുന്നു ഇന്ദിരയുടെ സഹോദരൻ സുരേഷ് പ്രതികരിച്ചത്. ഇതിനുപിന്നാലെയാണ് ഫേസ്ബുക് പോസ്റ്റിൽ പരിഹാസവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് രംഗത്തെത്തിയിരിക്കുന്നത്.

Also Read; തിരുവനന്തപുരത്ത് ആണ്‍സുഹൃത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപമിങ്ങനെ;

“കാറപകടത്തിൽപെട്ട് മരിച്ച വഴിയാത്രക്കാരന്റെ ചോരയിൽ ചവിട്ടി ആൾക്കൂട്ടം നിൽക്കേ അവന്റെ പോക്കറ്റിൽ നിന്നും പറന്നു വീണ അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്” എന്ന എ അയ്യപ്പന്റെ സറ്റയിറിക്കൽ കവിതയെ കടത്തിവെട്ടുന്നതായിരുന്നു ഇൻക്വസ്റ്റ് പോലും ചെയ്യും മുൻപ് മോർച്ചറിയിൽ നിന്ന് മൃതദേഹം തട്ടിയെടുത്തോടിയ കോൺഗ്രസ്കാരുടെ തെരഞ്ഞെടുപ്പ് നാടകം. കാട്ടാന ആക്രമണത്തിൽ നഷ്ടപ്പെട്ട ജീവനെ ഓർത്ത് ഉറ്റവരും ഒരു നാടും വേദനിക്കെ മരണത്തിൽ നിന്ന് വീണു കിട്ടുന്ന 5 വോട്ടിൽ മാത്രമായിരുന്നു’ കഞ്ഞിക്കുഴി സതീശൻ’മാരുടെ കണ്ണ്.
ഹാ ! കഷ്ടം

Also Read; പാലായില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News