വിദ്യാഭ്യാസ ബന്ദ് നടത്തി പരീക്ഷകളെ തടസപ്പെടുത്താനുള്ള കെഎസ്‌യു നീക്കം; ഡിവൈഎഫ്ഐ സംരക്ഷണം ഒരുക്കും: വി കെ സനോജ്

വിദ്യാഭ്യാസ ബന്ദ് നടത്തി പരീക്ഷകളെ തടസപ്പെടുത്താനുള്ള കെഎസ്‌യു നീക്കത്തെ പ്രതിരോധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പറഞ്ഞത്. പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ഡിവൈഎഫ്ഐ സംരക്ഷണമൊരുക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Also Read: കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്; വിദ്യാർത്ഥികൾക്ക് സർക്കാർ സംരക്ഷണം ഒരുക്കും: മന്ത്രി വി ശിവൻകുട്ടി

അതേസമയം, കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറിയടക്കം പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും എല്ലാവിധ സംരക്ഷണവും ഒരുക്കാൻ ക്രമീകരണങ്ങൾ നടത്തിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ കുട്ടികളെ സുരക്ഷിതമായി സ്‌കൂളുകളിൽ എത്തിക്കാൻ വാഹനസൗകര്യം ഒരുക്കാൻ പോലീസിന് പൊതുജനത്തിന്റെ സഹായം കൂടി ഉണ്ടാവണം എന്ന് മന്ത്രി അഭ്യർത്ഥിച്ചു. കുട്ടികൾ വഴിയിൽ വാഹനത്തിനായി അലയുന്ന സന്ദർഭം ഒരിക്കലും ഉണ്ടായിക്കൂടാ. പരീക്ഷാകേന്ദ്രങ്ങളായ സ്‌കൂളുകൾക്ക് മതിയായ സംരക്ഷണം ഒരുക്കാൻ പോലീസ് അധികാരികൾ ശ്രദ്ധിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു.

Also Read: ബിജെപിക്ക് വിലയ്ക്ക് വാങ്ങാനായി ചന്തയിൽ വില്പനയ്ക്ക് വച്ചപോലെയാണ് ഇന്ത്യയിലെ കോൺഗ്രസ് എംപിമാർ; ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News