ഗവർണർക്കെതിരെ സമരം ചെയ്യാതെ മുഖ്യമന്ത്രിക്ക് നേരെ ഷൂ എറിയാൻ വന്ന കെ.എസ്.യുവിന്റേത് രാഷ്ട്രീയ അധ:പതനമാണ്

വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രസർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന കാവിവത്ക്കരണത്തിനെതിരെ കെഎസ്‌യുവോ എൻഎസ് യുവോ യാതൊരു പ്രക്ഷോഭവും ഏറ്റെടുക്കുന്നില്ല. കേരള സർവകലാശാലയിൽ ആർഎസ്എസുകാരെ തിരുകി കയറ്റാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ എസ്എഫ്ഐ അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു വന്നു. എന്നാൽ കെഎസ്‌യു ഈ പ്രശ്നത്തിനകത്ത് യാതൊരു നിലപാടും സ്വീകരിക്കാതെ നിശബ്ദമായി ആർഎസ്എസിനെ അനുകൂലിക്കുന്ന സമീപനം സ്വീകരിച്ചു. ഇത്തരത്തിലുള്ള വിദ്യാഭ്യാസ പ്രശ്നങ്ങളിൽ പോലും ഇടപെടാത്ത ഒരു വിദ്യാർത്ഥി സംഘടന എത്രത്തോളം തരംതാഴാമോ എന്ന് കെ.എസ്.യു കാണിച്ചു തന്നിരിക്കുകയാണ്.

ALSO READ: മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രി; ശിവരാജ് യുഗം അവസാനിച്ചു
നവ കേരള യാത്രയ്ക്കെതിരെ  വും യൂത്ത് കോൺഗ്രസ് പ്രവർത്തകരും നടത്തുന്ന അക്രമം രക്തസാക്ഷികളെ സൃഷ്ടിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ വേണ്ടിയാണ് .
നവ കേരള സദസ്സ് തുടങ്ങിയ അന്നു മുതൽ വമ്പിച്ച ജനാവലിയാണ് അതിനെ ഏറ്റെടുത്തിരിക്കുന്നത്. അതിന്റെ വിജയകരമായ പ്രയാണം കണ്ട് അസന്തുഷ്ടരായ കോൺഗ്രസ് നേതൃത്വം യൂത്ത് കോൺഗ്രസ് കെഎസ്‌യു ചാവേറുകളെ ഇറക്കിവിട്ടു അക്രമം നടത്തി അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്. ഈ പ്രതിഷേധത്തിലൂടെ എന്ത് മുദ്രാവാക്യമാണ് അവർ മുന്നോട്ടുവെക്കുന്നത് എന്നത് അവരുടെ നേതൃത്വത്തിന് പോലും അറിയില്ല.

ALSO READ: ഏഴ് വർഷം കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിൽ നടന്നത് 33,000ത്തില്പരം നിയമനങ്ങൾ: വി ശിവൻകുട്ടി

മുഖ്യമന്ത്രിക്ക് സുരക്ഷ നൽകാൻ വേണ്ടി ഡിവൈഎഫ്ഐ നിലവിൽ തീരുമാനിച്ചിട്ടില്ല. ഡിവൈഎഫ്ഐ അദ്ദേഹത്തിന് സുരക്ഷ നൽകാൻ തീരുമാനിച്ചു കഴിഞ്ഞാൽ കെഎസ്‌യു പ്രവർത്തകർക്ക് അദ്ദേഹത്തിന്റെ ഏഴയലത്ത് വരാൻ വേണ്ടി കഴിയില്ല എന്നുള്ള വസ്തുത നമുക്കറിയാം.  ലക്ഷ്യബോധവും ആശയവും നഷ്ടമായ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യു കേവലം രാഷ്ട്രീയ അശ്ലീലമായി അധ:പതിച്ചിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പത്രസമ്മേളനത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News