തൂണേരി ഷിബിന്‍ വധക്കേസില്‍ ആശ്വാസം പകരുന്ന വിധി, പക്ഷേ മാധ്യമങ്ങള്‍ അത് തമസ്‌കരിച്ചു: വി കെ സനോജ്

തൂണേരി ഷിബിന്‍ വധക്കേസില്‍ ആശ്വാസം പകരുന്ന വിധിയാണെന്നും എന്നാല്‍ അത് മാധ്യമങ്ങള്‍ തമസ്‌കരിച്ചെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.

ALSO READ: അര്‍ജുന്റെ കുടുംബത്തിന്റെ പരാതി; മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നു, കുറ്റക്കാരനെങ്കില്‍ നടപടിയെന്ന് പൊലീസ്

ഷിബിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ഇന്ന് സമാധാനപ്രസംഗം നടത്തുകയാണ് ലീഗ്. ഷിബിന്‍ വധക്കേസ് വിധി മാധ്യമങ്ങള്‍ തമസ്‌കരിച്ചു. പ്രതിസ്ഥാനത്ത് ലീഗായത് കൊണ്ടാണ് വിധി മാധ്യമക്കള്‍ക്ക് വാത്തയാകാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം എം കെ മുനീര്‍ യുവാക്കളെ സ്വര്‍ണക്കടത്തുമായി കണ്ണി ചേര്‍ക്കുന്നുവെന്ന് വി കെ സനോജ് പറഞ്ഞു. വിദേശത്ത് ജോലിയന്വേഷിച്ച് പോകുന്നവര്‍ക്ക്  താമസം ഒരുക്കിയത് സ്വര്‍ണക്കടത്തിന്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബുലേസാണ് മുനീറിന്റെ സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍. ഗവേര്‍ണിങ്ങ് ബോഡി അംഗമാണ് അബുലേസ് എം കെ മുനീറിനെതിരെ ഗൗരവമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ALso READ: ടേക്ക് ഓഫിന് തൊട്ട് മുമ്പ് വിമാനത്തിന്റെ എൻജിന്‍ മുറിയില്‍ നിന്ന് പുക; സംഭവം തിരുവനന്തപുരം വിമാനത്താവളത്തില്‍

കൂടാതെ പി വി അന്‍വറിന് കണ്ണൂരിനെക്കുറിച്ച് ധാരണയില്ലെന്നും  അൻവറിനൊപ്പം കണ്ണൂരിലെ നേതാവുമില്ല അനുഭാവിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളെ പോലും അന്‍വറിന് കണ്ണൂരില്‍ നിന്ന് കിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്‍വറിനെ വെല്ലുവിളിക്കുകയാണെന്നും സനോജ് പറഞ്ഞു. കണ്ണൂരില്‍ പ്രമുഖ നേതാവിന്റെ പിന്തുണയുണ്ടെന്ന അന്‍വറിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News