‘ചില മാധ്യമപ്രവർത്തകർ പ്രതിപക്ഷത്തിന്റെ അജണ്ടകൾ നടപ്പാക്കുന്നു, ഇത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധം’: വി കെ സനോജ്

പ്രതിപക്ഷ നേതാവിന്റെ ക്വട്ടേഷൻ ഏറ്റുപിടിച്ച് ചില മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഇടപെടുന്നത് അങ്ങേയറ്റം ജനാധിപത്യം വിരുദ്ധമെന്ന് വികെ സനോജ്. ഇത് ശരിയായ നീക്കം അല്ല. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് ഒരു മാധ്യമത്തിൽ നിന്ന് രണ്ടിലധികം മാധ്യമപ്രവർത്തകരും ക്യാമറ യൂണിറ്റും എത്തുന്നു. തുടർന്ന് വാർത്താസമ്മേളനത്തിൽ ചില മാധ്യമപ്രവർത്തകർ ബഹളം വയ്ക്കുകയും, മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത് പ്രതിപക്ഷത്തിന്റെ അജണ്ടയെന്നും വികെ സനോജ്.

Also Read; ‘പൊതുവിദ്യാഭ്യാസ മേഖലയിലെ നവീകരണത്തിന് കേരളം ചെലവഴിച്ചത് 4500 കോടി രൂപ, അതെല്ലാം നാടിന്റെ മാറ്റത്തിന്റെ ഭാഗമായി’: മുഖ്യമന്ത്രി

പ്രതിപക്ഷത്തിന്റെ ഇത്തരം അജണ്ടകൾ നടപ്പാക്കാൻ ചില മാധ്യമപ്രവർത്തകർ മുന്നോട്ടു വരുന്നു. അത്തരം മാധ്യമപ്രവർത്തനം നമ്മുടെ നാടിന് യോജിക്കുന്നതല്ല. മുതിർന്ന മാധ്യമ പ്രവർത്തകർ ഇത്തരം മാധ്യമപ്രവർത്തകരെ തിരുത്തണമെന്നും വികെ സനോജ്.

Also Read;  ‘മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ല’: വെള്ളാപ്പള്ളി നടേശന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News