എക്‌സാലോജിക്‌ വിഷയം; കേരളം കുറച്ചു കൂടി മെച്ചപ്പെട്ട പ്രതിപക്ഷത്തേയും കോമൺസെൻസ് ഉള്ള പ്രതിപക്ഷ നേതാവിനേയും അർഹിക്കുന്നുണ്ട്: വി കെ സനോജ്

എക്‌സാലോജിക്‌ വിഷയത്തിൽ പ്രതിപക്ഷ നേതാവിനെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കേരളം കുറച്ചു കൂടി മെച്ചപ്പെട്ട പ്രതിപക്ഷത്തേയും കോമൺസെൻസ് ഉള്ള പ്രതിപക്ഷ നേതാവിനേയും അർഹിക്കുന്നുണ്ട്. എക്‌സാലോജിക്‌ കൺസൾട്ടൻസിയും എക്‌സാലോജിക്‌ സൊല്യൂഷൻസും രണ്ട് കമ്പനി ആണെന്ന് മനസിലാക്കാനുള്ള സാമാന്യ വിവരം പോലുമില്ലാത്ത ആളായി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് മാറി എന്നും അദ്ദേഹം വിമർശിച്ചു.

Also Read: കൂത്താട്ടുകുളത്ത് ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളം കുറച്ചു കൂടി മെച്ചപ്പെട്ട പ്രതിപക്ഷത്തേയും കോമൺസെൻസ് ഉള്ള പ്രതിപക്ഷ നേതാവിനേയും അർഹിക്കുന്നുണ്ട്.
എക്സാലോജിക് കൺസൽട്ടൻസി എന്ന ബഹുരാഷ്ട്ര കമ്പനിയും എക്സാലോജിക് സൊല്യൂഷൻസും രണ്ട് കമ്പനികളാണെന്ന് ഗൂഗിൾ ചെയ്ത് മനസിലാക്കാനുള്ള ബോധം പോലുമില്ലാതെ, പി. സി. ജോർജ്ജിന്റെ മോൻ വിളിച്ചു പറയുന്ന വിഡ്ഢിത്തങ്ങൾ അതേ പടി ആവത്തിക്കുന്ന പ്രതിപക്ഷ നേതാവ് ഭൂലോക ദുരന്തമാണ്.

Also Read: പാലക്കാട് യുവതിയെയും അയൽവാസിയേയും മരിച്ച നിലയിൽ കണ്ടെത്തി

പൂഞ്ഞാറിലെ അച്ഛനും മോനും ബി.ജെ.പിയിൽ പോയ ശേഷം എറിയുന്ന ചീറ്റിയ പൊട്ടാസുകൾ ചാടി വീണു പെറുക്കി വീണ്ടും എറിയുകയാണ് വി.ഡി സതീശൻ. കടലും കടലാടിയും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാൻ സാധിക്കാത്ത ലോകമണ്ടനാണ് താനെന്ന് ഇതിലൂടെ സതീശൻ തെളിയിച്ചു കഴിഞ്ഞു. കാലവർഷം നേരത്തെ എത്തും എന്ന് കേട്ടാലും “മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തണം” എന്നാവശ്യപ്പെടുന്ന മാനസിക നിലയിലേക്ക് അദ്ദേഹം മാറിയിരിക്കുകയാണ്.
ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ചയിൽ സമനിലതെറ്റിയ പ്രതിപക്ഷവും അവരുടെ സ്പോൺസർമാരായ ചില മാധ്യമങ്ങളും പി.സി.ജോർജ്ജുമായി ചേർന്ന് നടത്തുന്ന ഗൂഢാലോചനയുടെ സൃഷ്ടിയാണ് ഇപ്പോഴത്തെ കോലാഹലങ്ങൾ.
ഇടതുപക്ഷ സർക്കാരിനെതിരെ നേരത്തെ മുറുക്കിയ കുരുക്കെല്ലാം സ്വന്തം കഴുത്തിൽ തന്നെ കുരുങ്ങിയതാണല്ലോ ചരിത്രം. എന്നിട്ടും നാണമില്ലാതെ പുതിയ തിരക്കഥയുമായി വരുന്ന ഇവരുടെ തൊലിക്കട്ടി അപാരം തന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News