സിഎംആർഎൽ വിഷയത്തിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം പൊളിഞ്ഞ മാത്യുകുഴൽനാടൻ കിടന്നിടത്ത് ഉരുളുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. രാഷ്ട്രീയമാന്യത ഉണ്ടെങ്കിൽ അദ്ദേഹം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും വി.കെ.സനോജ് പറഞ്ഞു.
ALSO READ: കൈകൾ വരെ പുറത്തുകാണുന്നില്ല; ഉർഫിയെ കണ്ട് പേടിച്ച് കരഞ്ഞ് കുഞ്ഞ്
ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് തെളിവുകളടക്കം പുറത്തുവന്നിട്ടും അദ്ദേഹം തിരുത്തുന്നില്ല. കുഴൽനാടൻ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്നും വലിയ സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും കുഴൽനാടൻ നടത്തുന്നെന്നും വി.കെ.സനോജ് ആരോപിച്ചു.
ALSO READ: 699 രൂപക്ക് മാസം 10 സിനിമ കാണാം; പാസ്പോർട്ട് ടിക്കറ്റ് കേരളത്തിലും
അതേസമയം, മാത്യു കുഴൽനാടന്റെ വാദങ്ങൾ പച്ചക്കള്ളമെന്ന് വീണ്ടും തെളിയിച്ച് കൈരളി ന്യൂസ്. കുഴൽനാടൻ ധനമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു. ധനവകുപ്പ് മാത്യു കുഴൽനാടന് കൃത്യമായ മറുപടി നൽകി. പരാതിയിൽ ആവശ്യപ്പെട്ടത് എക്‌സാലോജിക്കിന്റെ IGST വിവരം മാത്രമാണെന്നും ടി വീണയുടെ വിവരങ്ങൾ വേണമെന്ന് പരാതിയിൽ ഇല്ല എന്നും വ്യക്തമായി.
ALSO READ: ലെനിന്റെ ചിത്രത്തിനരികെ ധനുഷ്; ‘ക്യാപ്റ്റൻ മില്ലറി’ന്റെ പുതിയ ചിത്രം പുറത്ത്
കഴിഞ്ഞ ദിവസം കുഴൽനാടൻ പറഞ്ഞത് രണ്ടും ആവശ്യപ്പെട്ടുവെന്നാണ്. വാർത്താസമ്മേളനത്തിലെ കുഴൽനാടന്റെ മലക്കം മറിച്ചിൽ തെറ്റിദ്ധരിപ്പിക്കാനായിരുന്നു. വീണയും IGST അടച്ചതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here