ധീരജ് കൊലക്കേസിലെ പ്രതികളുടെ ഒളിത്താവളം പുതുപ്പള്ളി, ചാണ്ടി ഉമ്മന് വോട്ട് ചോദിക്കാൻ പ്രതി പൈലിയുമെത്തി: വിമർശിച്ച് വി കെ സനോജ്

പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ചാണ്ടി ഉമ്മന് വോട്ട് ചോദിക്കാൻ ധീരജ് കൊലപാതകക്കേസിലെ പ്രതി നിഖിൽ പൈലി എത്തിയതിനെ രൂക്ഷമായി വിമർശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഇടുക്കിയിൽ എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനായിരുന്ന സഖാവ് ധീരജിന്റെ ഇടനെഞ്ചിലേക്ക് കത്തി താഴ്ത്തി ഒറ്റ കുത്തിന് കൊന്ന കൊടും ക്രിമിനൽ നിഖിൽ പൈലിയെ കോൺഗ്രസ് ആദ്യം ആദരിച്ചത് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃ സ്ഥാനം നൽകിയാണെന്ന് സനോജ് പറഞ്ഞു. ഇപ്പോൾ പുതുപ്പള്ളിയിലെ കോൺഗ്രസിന്റെ പ്രധാന പ്രചാരകനാണ് ജാമ്യത്തിൽ നടക്കുന്ന ഈ ഒന്നാം പ്രതിയെന്നും, യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആശിർവാദത്തോടെ മണ്ഡലത്തിലെത്തിയ സ്റ്റാർ പ്രചാരകനെന്നും സനോജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ALSO READ: ഓണം ആഘോഷിക്കാൻ കഴിയില്ല എന്ന പ്രചാരണം ഇവിടെയുണ്ടായി, പൊളിവചനങ്ങൾ തിരിച്ചറിയണം; മുഖ്യമന്ത്രി

വി കെ സനോജിൻ്റെ ഫേസ്ബുക് കുറിപ്പിൻ്റെ പൂർണ്ണരൂപം

ഇടുക്കിയിൽ എഞ്ചിനിയറിങ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന സഖാവ് ധീരജിന്റെ ഇടനെഞ്ചിലേക്ക് കത്തി താഴ്ത്തി ഒറ്റ കുത്തിന് കൊന്ന കൊടും ക്രിമിനൽ നിഖിൽ പൈലിയെ കോൺഗ്രസ് ആദ്യം ആദരിച്ചത് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃ സ്ഥാനം നൽകിയാണ്. ഇപ്പോൾ പുതുപ്പള്ളിയിലെ കോൺഗ്രസിന്റെ പ്രധാന പ്രചാരകനാണ് ജാമ്യത്തിൽ നടക്കുന്ന ഈ ഒന്നാം പ്രതി. യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആശിർവാദത്തോടെ മണ്ഡലത്തിലെ സ്റ്റാർ പ്രചാരകൻ !

ALSO READ: പ്രിയ സഖാവ് ധീരജിൻ്റെ ചോര കുടിച്ചവൻ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ്റെ പ്രചരണം നയിക്കുന്നു: വിമർശനവുമായി വി വസീഫ്

ഫെയ്സ് ബുക്കിൽ ചെഗുവേര പ്രൊഫൈൽ ചിത്രമിട്ട ഏതേലും ഒരാൾ ഒരു ക്രിമിനൽ പ്രവർത്തനത്തിലേർപ്പെട്ടാൽ ഡി.വൈ.എഫ്.ഐയുടെ നെഞ്ചത്ത് കയറാൻ വരുന്ന അഭിനവ നിഷ്പക്ഷ മാധ്യമ സിംഹങ്ങളുടെ മുന്നിലൂടെയാണ് നിഖിൽ പൈലി നെഞ്ചും വിരിച്ച് മുൻ നിര നേതാക്കളുടെ കൂടെ യു.ഡി.എഫിന് വേണ്ടി വോട്ടും ചോദിച്ചു നടക്കുന്നത്. ഇടതു പക്ഷത്തിനു നേരെ കുരച്ചു ചാടുമ്പോൾ നേരോടെ നിർഭയം എന്നൊക്കെയുള്ള നിഷ്പക്ഷ നാട്യമെങ്കിലും പറയാതിരിക്കാനുള്ള വകതിരിവ് മാധ്യമങ്ങൾ കാണിക്കണം.

ALSO READ: എയർ ​ഗണ്ണിൽ നിന്ന് വെടിയേറ്റു; മലപ്പുറത്ത് യുവാവ് മരിച്ചു

ഇടതു പക്ഷത്തിന് രാഷ്ട്രീയ നൈതികതയുടെ സ്റ്റഡി ക്ലാസെടുക്കാൻ ജീവിതം ഉഴിഞ്ഞു വച്ച ഒരൊറ്റ മനുഷ്യനും ഞെട്ടൽ തോന്നുന്നില്ല, ആർക്കുമിപ്പോൾ പ്രാസമോപ്പിച്ച് കഥാ പ്രസംഗം നടത്തേണ്ട, ആർക്കും അക്രമ രാഷ്ട്രീയ വിരുദ്ധ വായ്ത്താളം താളത്തിൽ പറയേണ്ട, ആർക്കും ഒപ്പ് ശേഖരണം നടത്തേണ്ട.
കെ. സുധാകരൻ നയിക്കുന്ന കോൺഗ്രസിന്റെ ഭാവി പി.സി.സി അധ്യക്ഷനാകാൻ എന്ത് കൊണ്ടും യോഗ്യനാണ് നിഖിൽ പൈലി. ധീരജ് കൊല കേസിലെ പ്രതികൾക്ക്ക്ക് ഒളിത്താവളം പുതുപ്പള്ളിയിലായിരുന്നു വെന്നതും സെമി കേഡർ കെ.സു. ടീമിനോട് താൽപര്യമില്ലാത്ത കോൺഗ്രസുകാർ അന്ന് വെളിപ്പെടുത്തിയിരുന്നു. അത് ശരിയായിരുന്നുവെന്ന് ചാണ്ടി ഉമ്മന്റെ ഇലക്ഷൻ പര്യടനം ശരി വെക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News