മാനവീയം വീഥിയെ അധിക്ഷേപിച്ച മുരളീധരന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി വി കെ സനോജ്

VK Sanoj

മാനവീയം വീഥിയെ അധിക്ഷേപിച്ച കെ മുരളീധരന് മറുപടിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.

ALSO READ: ഷൂട്ടിങ്ങിൽ ഫസ്റ്റടിച്ചു; പാരിസിൽ ആദ്യ സ്വർണം ചൈനയ്ക്ക്

പണ്ട് ഉണ്ണിത്താന്‍ അന്നത്തെ കെ പി സി സി ഓഫീസിനെ കുറച്ച് പറഞ്ഞത് മാതിരി എന്തേലും ആണോ മുരളീധരന്‍ ഉദ്ദേശിച്ചതെന്നാണ് സനോജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്.

രാത്രിയില്‍ ഇന്‍ഡോറില്‍ നടക്കേണ്ട കാര്യങ്ങള്‍ ഔട്ട്‌ഡോറില്‍ നടക്കാനുള്ള സംവിധാനമാണ് മാനവീയത്തിലുള്ളതെന്നും മറ്റ് പല ഏര്‍പ്പാടുകള്‍ക്കുമുള്ള സൗകര്യം മാനവീയം വീഥിയില്‍ ഒരുക്കിയിട്ടുണ്ടെന്നുമാണ് തിരുവനന്തപുരത്തു നടന്ന കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ കെ മുരളിധരന്‍ പറഞ്ഞത്.

ALSO READ: ധനുഷിന്‍റെ ‘രായൻ’ മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമം; വ്യാജ പതിപ്പ് ഇറക്കുന്ന സംഘം അറസ്റ്റിൽ

ഇതിനെതിരെ സാധാരണക്കാരും മാനവീയം തെരുവിടം കള്‍ച്ചര്‍ കളക്റ്റീവ് അടക്കം വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. മുരളീധരന്‍ ക്ഷമാപണം നടത്തിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന്് മാനവീയം തെരുവിടം കള്‍ച്ചര്‍ കളക്റ്റീവ് വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News