ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാഹുലിന്റെയും ഷാഫിയുടെയും ശിങ്കിടിയായി ഉല്ലസിച്ചു നടക്കുന്നു; വി കെ സനോജിന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാകുന്നു

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പല തരത്തിലുള്ള വിവാദങ്ങളാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഡിസിസിയുടെ കത്ത് വിവാദം ചൂടുപിടിച്ചിരിക്കുന്നതിനിടയില്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കൊപ്പം ശിങ്കിടിയായി നടക്കുന്ന കൊലക്കേസ് പ്രതിയെ കുറിച്ചും അറിയണം. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ALSO READ:  പമ്പ് ഡീലര്‍മാര്‍ക്ക് കമ്മീഷന്‍ തുക വര്‍ധിപ്പിച്ചു; സംസ്ഥാനത്തെ പെട്രോള്‍- ഡീസല്‍ വിലയിലും മാറ്റം

ഷാഫിക്കും രാഹുലിനുമൊപ്പം ശിങ്കിടിയായി ഉല്ലസിച്ചു നടക്കുന്നത് മറ്റാരുമല്ല ധീരജ് എന്ന 19 വയസുകാരന്‍ വിദ്യാര്‍ത്ഥിയുടെ ഇടനെഞ്ചിലേക്ക് കത്തിയിറക്കി കൊന്ന കേസിലെ ആറാം പ്രതിയായ സോയ്‌മോനാണ്. എന്നാല്‍ ഇതില്‍ മാധ്യമങ്ങളൊന്നും ശ്രദ്ധിക്കുന്നുമില്ല. സിപിഐഎം നേതാവിന്റെ അയല്‍ക്കാരന്റെ അകന്ന ബന്ധു പോക്കറ്റടി കേസില്‍ പിടിയിലായാല്‍ ഞെട്ടുന്ന നിഷ്പക്ഷ പൊതുബോധത്തിലൂടെ ഒരു പ്രയാസവും കൂടാതെ രാഹുലും ഷാഫിയും ചിരിച്ചു നടക്കുമെന്ന് ഇത് ചൂണ്ടിക്കാട്ടി വി കെ സനോജ് വിമര്‍ശിക്കുന്നുണ്ട്. അതിനൊപ്പം ക്രിമിനലുകളെയും കൊലപാതകികളെയും പോറ്റി വളര്‍ത്തുന്ന ഷാഫി കോണ്‍ഗ്രസിന്റെ കാപട്യത്തിന് മനസില്‍ മക്കളെ കുറിച്ച് ആധിയുള്ള, പാലക്കാട്ടെ അച്ഛനമ്മമാര്‍ മറുപടി നല്‍കുമെന്ന മുന്നിറിയിപ്പും അദ്ദേഹം നല്‍കുന്നു.

ALSO READ: അമേരിക്കയിൽ അനധികൃത താമസം: ഒരു വർഷത്തിനിടെ നാടുകടത്തിയത് 1,100 ഇന്ത്യക്കാരെ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാഹുല്‍ – ഷാഫിമാര്‍ പാലൂട്ടി വളര്‍ത്തുന്ന കൊലയാളി സംഘങ്ങളാണ് പാലക്കാട് കോണ്‍ഗ്രസിന്റെ പ്രചരണം നിയന്ത്രിക്കുന്നത്. ധീരജിന്റെ അച്ഛന്‍ രാജേന്ദ്രനും അമ്മ പുഷ്‌കലയും ഒന്നിലധികം തവണയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് വിതുമ്പി കരഞ്ഞതും, കുത്തി കൊന്ന് ഇല്ലാതാക്കിയതും പോരാഞ്ഞ് കൊല്ലപ്പെട്ട തന്റെ മകനെതിരെ അധിക്ഷേപ കഥകള്‍ മെനയുന്ന കെ സുധാകരനോടും കോണ്‍ഗ്രസ് സൈബര്‍ കൂട്ടങ്ങളോടും കൈകൂപ്പി അപേക്ഷിച്ചതും മാധ്യമങ്ങളോ പൊതു സമൂഹമോ കണ്ട ഭാവം നടിച്ചില്ല. സുധാകരന്‍ ചേര്‍ത്തു നിര്‍ത്തിയ ‘സ്വന്തം കുട്ടികളില്‍’ പെട്ട ഒരു ക്രിമിനലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് പുറകെ അഭിമാനത്തോടെ നില്‍ക്കുന്നത്.

ധീരജ് എന്ന 19 വയസുകാരന്‍ വിദ്യാര്‍ത്ഥിയുടെ ഇടനെഞ്ചിലേക്ക് കത്തി ഇറക്കി കൊന്ന കേസിലെ ആറാം പ്രതിയായ സോയ്‌മോന്‍ എന്ന നാരാധമനാണ് ഒരു കൂസലും കൂടാതെ പാലക്കാടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും ശിങ്കിടിയായി ഉല്ലസിച്ചു നടക്കുന്നത്. സിപിഐഎം നേതാവിന്റെ അയല്‍ക്കാരന്റെ അകന്ന ബന്ധു പോക്കറ്റടി കേസില്‍ പിടിയിലായാല്‍ ഞെട്ടുന്ന നിഷ്പക്ഷ പൊതുബോധത്തിലൂടെ ഒരു പ്രയാസവും കൂടാതെ രാഹുലും ഷാഫിയും ചിരിച്ചു നടക്കും.

ധീരജിന്റെ പ്രായമുള്ള മക്കളുള്ള അനേകം അച്ഛനമ്മമാര്‍ പാലക്കാടിലുമുണ്ട്. അവരോട് വോട്ട് ചോദിച്ചു പോകുമ്പോഴും ഈ ക്രിമിനല്‍ സംഘത്തെ തന്നെ മുന്നില്‍ നിര്‍ത്തണം. ക്രിമിനലുകളെയും കൊലപാതകികളെയും പോറ്റി വളര്‍ത്തുന്ന ഷാഫി കോണ്‍ഗ്രസിന്റെ കാപട്യത്തിന് മനസില്‍ മക്കളെ കുറിച്ച് ആധിയുള്ള, പാലക്കാട്ടെ അച്ഛനമ്മമാര്‍ മറുപടി നല്‍കും.

ALSO READ: നമ്പർ സേവ് ചെയ്യുന്നില്ലെങ്കിൽ വേണ്ട! വാട്ട്സ്ആപ്പിൽ മെസ്സേജ് ഇങ്ങനെയും അയക്കാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News