‘ഒറ്റപ്പാലം കുഞ്ഞച്ചന്റെ ഭീഷണി സ്ത്രീകളോട് വേണ്ട’; അധ്യാപികയ്‌ക്കെതിരായ കെപിസിസി സൈബര്‍ തലവന്റെ ഭീഷണിക്ക് ചുട്ടമറുപടിയുമായി വികെ സനോജ്

ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ടുനിൽക്കാത്ത റിട്ടേണിംഗ് ഓഫീസർ നയന ടീച്ചറെ അധിക്ഷേപിച്ച കെ പി സി സി സൈബർ തലവന് ചുട്ടമറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഒറ്റപ്പാലം കുഞ്ഞച്ചന്റെ ഭീഷണി സ്ത്രീകളോട് വേണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കെ പി സി സി സൈബർ തലവന്റെ ‘തൊപ്പി തെറിപ്പിക്കൽ ടൈപ്പ്‌ ‘ ഭീഷണി പോസ്റ്റ്‌ കണ്ടു. അതും ഒരു വനിതയുടെ ചിത്രം സഹിതം. അത്ഭുതം ഒന്നും തോന്നിയില്ല, ഇതിന് മുമ്പും സൈബറിടത്തിൽ സ്ത്രീകളെ അപമാനിക്കുകയും അവരെ വെർബൽ റേപ്പിന്‌ ഇരയാക്കുകയും ചെയ്ത പെർവർട്ട്കൾക്ക് ജാമ്യം എടുത്ത് കൊടുത്തതിൽ വീരസ്യം പ്രകടിപ്പിച്ച കക്ഷിയാണ്‌. ഇപ്പോൾ ഇതാ വീണ്ടും സൈബർ ഇടത്തിൽ ആക്ഷേപിച്ചിരിക്കുന്നു.

തന്റെ കുഞ്ഞച്ചന്മാർക്ക്‌ സൈബർ ബുള്ളിയിംഗ്‌ നടത്താൻ അവസരം നേതാവ്‌ തന്നെ ഒരുക്കി നൽകിയിരിക്കുന്നു. ഒന്ന് മാത്രം പറയാം, ഒറ്റപ്പാലം കുഞ്ഞച്ചൻമാർക്ക് ഞരമ്പ് രോഗം തീർക്കാൻ ഉള്ളതാണ്‌. സൈബർ ഇടം എന്ന് കരുതിയാൽ അതിന് മറുപടി നേരിട്ട് തന്നെ തരാൻ ജനങ്ങൾ തയ്യാറാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News