‘സമാധാനപരവും സുരക്ഷിതവും; വളരെ സന്തോഷം നല്‍കിയ തീര്‍ത്ഥാടന കാലം’; സര്‍ക്കാരിനെ അഭിനന്ദിച്ച് വി കെ ശ്രീകണ്ഠന്‍ എംപി

വളരെ സന്തോഷം നല്‍കിയ തീര്‍ത്ഥാടന കാലമായിരുന്നു ഈ വര്‍ഷത്തേതെന്ന് വി കെ ശ്രീകണ്ഠന്‍ എംപി. ഈ തീര്‍ത്ഥാടന കാലം സമാധാനപരവും, സുരക്ഷിതവും ആയിരുന്നു. സര്‍ക്കാരിനേയും ദേവസ്വം ബോര്‍ഡിനെയും അഭിനന്ദിച്ച വി കെ ശ്രീകണ്ഠന്‍ എംപി നല്ല അടുക്കും ചിട്ടയോടും കൂടിയ പ്രവര്‍ത്തനമാണ് ഇക്കുറി നടന്നതെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം ശബരിമല തീർത്ഥാടനത്തിൽ സഹകരിച്ച എല്ലാവരോടും മന്ത്രി വി എൻ വാസവൻ നന്ദി അറിയിച്ചു. നിറഞ്ഞ സംതൃപ്തി നൽകുന്ന തീർത്ഥാടന കാലം ആയിരുന്നുവെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു. മുന്നൊരുക്കം ഫലം കണ്ടുവെന്നും കൂട്ടായ്മയുടെ വിജയം ആണെന്നും മന്ത്രി പറഞ്ഞു.

Also Read : മുന്നൊരുക്കം ഫലം കണ്ടു, കൂട്ടായ്മയുടെ വിജയം; ശബരിമല തീർത്ഥാടനത്തിൽ സഹകരിച്ച എല്ലാവരോടും നന്ദി അറിയിച്ച് മന്ത്രി വി എൻ വാസവൻ

പതിനെട്ടാം പടിയിൽ മിനിറ്റിൽ 90 പേർ കയറി എന്നും പൊലീസിന്റെ സേവനം ശ്രദ്ധേയ എന്നും അദ്ദേഹം വ്യക്തമാക്കി. പരാതിരഹിത തീർത്ഥാടന കാലം ആയിരുന്നു. ശബരിമല വിശ്വമാനവികതയുടെ സന്ദേശം നൽകുന്ന കേന്ദ്രമാണ്. ഭക്തൻമാരുടെ സംതൃപ്തിയാണ് തൻ്റെയും സംതൃപ്തി എന്നും റോപ് വെ ഉടൻ നിർമ്മാണം തുടങ്ങുമെന്നും അത് ചിരകാല അഭിലാഷ ആണെന്നും മന്ത്രി പറഞ്ഞു.അടുത്ത വർഷത്തെ മുന്നൊരുക്കം ഉടൻ എന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News