ചന്ദ്രയാൻ 3 യുടെ വിജയത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ബഹിരാകാശ രംഗത്ത് വലിയ കാൽവയ്പെന്നാണ് പുടിൻ അഭിപ്രായപ്പെട്ടത്.രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമയച്ച സന്ദേശത്തിൽ ഐ എസ് ആർ ഒ നേതൃത്വത്തെ ആശംസകൾ അറിയിക്കണമെന്നും പുടിൻ ആവശ്യപ്പെട്ടു.
also read:വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യവ്ഗിനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടതായി റഷ്യ
നേരത്തെ ചന്ദ്രയാൻ 3 ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും കൈയ്യടി നേടിയിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ 3 ന്‍റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായതോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് ബ്രിക്ക്സ് ഉച്ചകോടിയിൽ അനുമോദനം ലഭിച്ചത്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്‍റ് ലുല ഡ സിൽവ എന്നിവർ അനുമോദനം നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുകയായിരുന്നു.
also read:ചന്ദ്രയാൻ 3 അടുത്ത ഘട്ടത്തിൽ; റോവർ പുറത്തേക്ക്
വൈകിട്ട് 5.45ന് തുടങ്ങിയ ചന്ദ്രയാൻ 3 ന്‍റെ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെ ഇന്ത്യക്ക് അഭിമാന നേട്ടം സ്വന്തമായെന്ന് നരേന്ദ്രമോദി അറിയിച്ചിരുന്നു. ദക്ഷിണാഫ്രിക്കിയിൽ ഉച്ചകോടിയിൽ പങ്കെടുക്കുന്ന മോദി ചന്ദ്രയാൻ 3 ന്‍റെ അഭിമാന നേട്ടത്തിൽ ഐ എസ് ആർ ഒ ഉദ്യോഗസ്ഥരെ വീഡിയോ കോൺഫറൻസ് വഴി അഭിനന്ദനം അറിയിക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here