പോണോഗ്രാഫി വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പുടിന്‍; കൂടുതല്‍ ബദലുകള്‍ വേണമെന്ന് ആവശ്യം

vladimir-putin-pornography

പോണോഗ്രാഫി കണ്ടന്റുകളുടെ ആഗോള വ്യാപനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. ആളുകളുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടുതല്‍ ആകര്‍ഷകമായ ബദലുകള്‍ വികസിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക‍ഴിഞ്ഞ ദിവസം മോസ്‌കോയില്‍ നടന്ന വാര്‍ഷിക ‘ഡയറക്ട് ലൈന്‍’ പരിപാടിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പരിപാടി നാല് മണിക്കൂറിലധികം നീണ്ടുനിന്നു. പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ഉള്ളടക്കം റഷ്യയിലെ പ്രശ്‌നമല്ല, മറിച്ച് ഒരു ആഗോള പ്രതിഭാസമാണെന്ന് പുടിന്‍ പറഞ്ഞു. അത്തരം ഉള്ളടക്കം നിരോധിക്കുന്നത് ഓപ്ഷനായിരിക്കുമെങ്കിലും, കൂടുതല്‍ ആകര്‍ഷകവും രസകരവുമായ അനുഭവം നല്‍കാന്‍ കഴിയുന്ന ഇതരമാര്‍ഗങ്ങള്‍ നല്‍കുന്നത് കൂടുതല്‍ പ്രധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

Read Also: എലോണ്‍ മസ്‌ക് സ്‌കൂള്‍ മേഖലയിലേക്കും; മോണ്ടിസോറി പ്രി സ്‌കൂള്‍ തുറന്നു

ഇന്റര്‍നെറ്റ് ഉള്ളടക്കത്തെക്കുറിച്ചുള്ള ആശങ്കകളും സാമൂഹിക വ്യവസ്ഥിതിയില്‍ അതിന്റെ സ്വാധീനവും ആഗോള ചർച്ചയായ സമയത്താണ് പുടിന്റെ പരാമര്‍ശം. ഓണ്‍ലൈന്‍ അഡൾട്ട് കണ്ടന്റുകൾക്ക് കൂടുതല്‍ ആകര്‍ഷകവും പോസിറ്റീവുമായ ബദലുകള്‍ വാഗ്ദാനം ചെയ്യുന്ന സാംസ്‌കാരിക മാറ്റം വളര്‍ത്തിയെടുക്കുന്നതിലാണ് പുടിന്റെ ശ്രദ്ധ. ആഗോളതലത്തില്‍ അഡള്‍ട്ട് കണ്ടന്റ് വെബ്സൈറ്റുകളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ കോടിക്കണക്കിന് വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk