അധികാരത്തില്‍ തുടരാന്‍ വ്‌ളാഡിമര്‍ പുടിന്‍; അടുത്ത ആറുവര്‍ഷവും റഷ്യ ഭരിക്കും?

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ വരുന്ന ഡിസംബര്‍ 14ന് മാധ്യമങ്ങളെ കാണുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ക്രെംലിന്‍ അറിയിച്ചു. ഈ പരിപാടിയില്‍ താന്‍ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് പുടിന്‍ അറിയിക്കും എന്നാണ് റിപ്പോര്‍ട്ട്.

1999 മുതല്‍ പ്രധാനമന്ത്രി അല്ലെങ്കില്‍ പ്രസിഡന്റ് പദവിയില്‍ അധികാര കസേരയില്‍ പുടിനുണ്ട്. ഇതുവരെയും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നെതിനെ കുറിച്ച് യാതൊരു സൂചനയും പുടിന്‍ നല്‍കിയിട്ടില്ല. എന്നാല്‍ അദ്ദേഹം മത്സരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. 2030വരെ അധികാരത്തിലിരിക്കാനാണ് പുടിന്റെ തീരുമാനം എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ALSO READ: ‘ഞങ്ങളുടെ വീട്ടിലേക്ക് സ്വാഗതം സുന്ദരീ’; ഭര്‍ത്താവിന് നന്ദി പറഞ്ഞ് നയന്‍താര

റഷ്യയുടെ പാര്‍ലമെന്റ് അപ്പര്‍ ഹൗസ്, ദ ഫെഡറേഷന്‍ കൗണ്‍സില്‍ മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തീയതി ഡിസംബര്‍ 13് പ്രഖ്യാപിക്കുന്നതോടെ പ്രചാരണ പരിപാടികള്‍ ആരംഭിക്കും. വോട്ടിംഗിന് നൂറു ദിവസം മുമ്പ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കണമെന്നതാണ് റഷ്യന്‍ നിയമം. മാര്‍ച്ച് 17നായിരിക്കും തെരഞ്ഞെടുപ്പെന്നാണ് റിപ്പോര്‍ട്ടുകള്‍.

71കാരനായ പുടിന്‍ ബോറിസ് യെല്‍റ്റ്‌സിനില്‍ നിന്നും 1999ലാണ് അധികാരം നേടുന്നത്. നാലാം തവണയും പ്രസിഡന്റ് പദവിയില്‍ തുടരുകയാണ് പുടിന്‍. അടുത്ത തവണയും അധികാരത്തിലെത്താന്‍ പുടിന് തടസമായി ഒരു എതിരാളിയും ഇല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വ്യക്തമാക്കുന്നത്. എണ്‍പത് ശതമാനം പിന്തുണയും പുടിനാണെന്നാണ് ഒപ്പീനിയന്‍ പോളുകളും പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News