റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ലാദിമിർ പുടിൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ പുടിന്റെ അനുയായികൾ അദ്ദേഹത്തെ ശനിയാഴ്ച ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പ് നിയമപ്രകാരം സ്വതന്ത്രരായി മത്സരിക്കുന്നവർക്ക് കുറഞ്ഞത് 500 അനുയായികളുള്ള ഒരു ഗ്രൂപ്പിന്റെ നാമനിർദ്ദേശം നിർബന്ധമാണ്. സ്ഥാനാർഥികൾ തങ്ങൾക്ക് പിന്തുണയായി കുറഞ്ഞത് 300,000 ഒപ്പുകളും ശേഖരിക്കണം. ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാർടി നേതാക്കൾ, അഭിനേതാക്കൾ, ഗായകർ, കായികതാരങ്ങൾ എന്നിവർ പുടിനെ നാമനിർദ്ദേശം ചെയ്ത ഗ്രൂപ്പിൽ ഉൾപ്പെടുന്നു.
സംഘി ചാൻസിലർ കേരളം വിടുക; ഡിസംബർ 18ന് ഡിവൈഎഫ്ഐയുടെ പ്രതിഷേധ യോഗം സംഘടിപ്പിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here