മാപ്പ്…മാപ്പ്! കസാഖ്സ്ഥാൻ വിമാനാപകടത്തിൽ ഖേദം പ്രകടിപ്പിച്ച് പുടിൻ

putin-india

കസാഖ്സ്ഥാനിൽ അസർബൈജാൻ വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഖേദ പ്രകടനവുമായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. പുടിൻ അസർബൈജാൻ പ്രസിഡൻ്റിനെ ഫോണിലൂടെ വിളിച്ച് ഖേദ പ്രകടനം നടത്തി. റഷ്യയുടെ വ്യോമപാതയിൽവെച്ച് അപകടം ഉണ്ടായതിൽ അദ്ദേഹം മാപ്പ് ചോദിച്ചു. അപകടത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. അസർബൈജാൻ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നിൽ റഷ്യ ആണെന്ന അരോപണം ശക്തമായതിന് പിന്നാലെയാണ് പുടിൻ്റെ ഈ നീക്കം.

ക്രിസിമസ് ദിനത്തിൽ ബാകുവില്‍ നിന്ന് ഗ്രോണ്‍സിയിലേക്കുള്ള യാത്രാ മധ്യേയാണ് അസർബൈജാൻ എയർലൈൻസ് വിമാനം അപകടത്തില്‍പെട്ടത്. റഷ്യ ഉക്രെയ്ൻ യുദ്ധം കാരണം വിമാനം വ്യോമപാത മാറ്റിയിരുന്നു. ഇതിന് ശേഷമാണ് വിമാനം കാസ്പിയൻ കടലിൻ്റെ കിഴക്കൻ തീരത്തിനടുത്തുള്ള കസാഖ്സ്ഥാനിലെ അക്തൗവിൽ നിന്ന് 3 കിലോമീറ്റർ അകലെ അടിയന്തര ലാൻഡിംഗിന് ശ്രമിച്ചത്.

ALSO READ; പ്രസിഡൻ്റിനെ ഇംപീച്ച് ചെയ്ത നടപടികൾ പൂർത്തിയാക്കാൻ കൂട്ടുനിന്നില്ല; ആക്ടിങ് പ്രസിഡൻ്റിനെയും ഇംപീച്ച് ചെയ്ത് ദക്ഷിണ കൊറിയ

ഇതിന് പിന്നാലെയാണ് വിമാനം തകർന്ന് വീണ് തീപിടിച്ച് ദുരന്തമുണ്ടായത്.അപകടത്തില്‍ 38 പേർ മരിച്ചിരുന്നു. 33 പേരെയാണ് രക്ഷപ്പെടുത്തിയത്.62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്നവരിൽ 42 അസർബൈജാനി പൗരന്മാരും 16 റഷ്യൻ പൗരന്മാരും ആറ് കസാഖുകാരും മൂന്ന് കിർഗിസ്ഥാൻ പൗരന്മാരും ആയിരുന്നു.

പിന്നാലെ വിമാനാപകടത്തിന് കാരണം പൈലറ്റ് എററോ സാങ്കേതിക തകരാറോ അല്ലെന്നും റഷ്യ- യുക്രെയ്ൻ യുദ്ധത്തിൻ്റെ ഇരയായി വിമാനം മാറിയെന്നും അരോപണം ഉയർന്നിരുന്നു. ഇതിനിടെ വിഷയത്തില്‍ അസർബൈജാൻ അന്വേഷണം ആരംഭിച്ചിരുന്നു.അന്വേഷണത്തിൽ സഹകരിക്കുമെന്ന് അസർബൈജാനും കസാഖ്സ്ഥാനും അറിയിച്ചിരുന്നു. അതിനിടെ വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഇത് പൂര്‍ത്തിയാകും വരെ ഊഹൗപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News