റഷ്യയുടെ 200 വർഷത്തെ ചരിത്രത്തിൽ ഏറ്റവുമധികം കാലം ഭരണത്തിലിരിക്കുന്ന നേതാവ്: അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി പുടിൻ

റഷ്യയുടെ 200 വർഷത്തെ ചരിത്രത്തിൽ ഏറ്റവുമധികം കാലം ഭരണത്തിലിരിക്കുന്ന നേതാവായി വ്ലാദിമിർ പുടിൻ. അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി സ്ഥാനമേറ്റതോടെയാണ് ചരിത്രത്തിൽ ഏറ്റവുമധികം കാലം അധികാരത്തിലെത്തുന്ന ഭരണാധികാരിയായി പുടിൻ മാറിയത്. 2030 വരെ ഇനിയും പുടിൻ ഭരണം തുടരും.

ALSO READ: നെല്ലിയാമ്പതിയിൽ ഇറങ്ങിയ ചില്ലിക്കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘം

പാശ്ചാത്യ ലോകത്തെ തള്ളി ഉക്രൈനെ ആക്രമിക്കുക എന്ന തന്റെ തീരുമാനം ശരിവെക്കുന്നതാണ് ഫലമെന്ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ പുടിൻ പറഞ്ഞു.
60 ശതമാനം പ്രദേശങ്ങളിലെയും വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 87 ശതമാനം വോട്ടുകൾ പുടിൻ നേടിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2018ലെ 67.5 ശതമാനം പോളിങ് നിരക്കിനെ അപേക്ഷിച്ച് ഈ വർഷം 74.22 ശതമാനം ആളുകൾ വോട്ട് ചെയ്തുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ALSO READ: ഗാസയിൽ വെടിനിർത്തലിനായിട്ടുള്ള ചർച്ച ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News