കാഴ്ചക്കുറവ്, വായിൽ മരവിപ്പ്, പുടിൻ്റെ ആരോഗ്യനിലയിൽ ഡോക്ടർമാർക്ക് ആശങ്ക

റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ ആരോഗ്യനിലയിൽ ഡോക്ടർമാർ ആശങ്ക രേഖപ്പെടുത്തിയതായി സൂചന. പുടിൻ്റെ ആരോഗ്യനില സംബന്ധിച്ച കിംവദന്തികൾ നേരത്തെയും വാർത്താലോകം കീഴടക്കിയിട്ടുണ്ട്. എന്നാൽ, ഇത്തവണ അത്തരമൊരു സാഹചര്യം ഉറപ്പിക്കും വിധമാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് പുറത്തുവരുന്നത്. വായിൽ മരവിപ്പും കാഴ്ചക്കുറവും മൂലം പുടിൻ ബുദ്ധിമുട്ടുകയാണ് എന്നാണ് റിപ്പോർട്ടുകൾ സമർത്ഥിക്കുന്നത്. ആവശ്യമായ വിശ്രമത്തിന് ഡോക്ടർമാർ നിർദേശിക്കുന്നുണ്ടെങ്കിലും യുക്രൈൻ യുദ്ധം അടക്കമുള്ള വിഷയങ്ങളിൽ ശ്രദ്ധ ചെലുത്തുക തന്നെയാണ് പുടിൻ എന്നാണ് സൂചന.

നിരവധി പേർ പിന്തുടരുന്ന ജനറൽ എസ് വി ആർ എന്ന ടെലഗ്രാം ചാനലാണ് പുടിൻ്റെ ആരോഗ്യനില സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. എന്നാൽ ഇത്തരം അവ്യക്ത വാർത്തകളുടെ മാത്രം ഉറവിടമാണത് എന്നാണ് ചില മാധ്യമങ്ങൾ ഉയർത്തുന്ന വിമർശനം.

പുടിൻ്റെ ആരോഗ്യനില മോശമാണെന്ന സൂചന നൽകിക്കൊണ്ട് ചില വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊതുവേദികളിലെ പുടിൻ്റെ ഇടപെടലുകളിൽ രോഗലക്ഷണം പ്രകടമാണെന്നും ചിലർ വിലയിരുത്തുന്നുണ്ട്. എന്നാലും റഷ്യയിൽ നിന്ന് പ്രസിഡൻ്റിൻ്റെ ആരോഗ്യം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ യാതൊന്നും പുറത്തുവന്നിട്ടില്ല. പുടിൻ്റെ ശത്രുപക്ഷം നിരത്തുന്ന നുണ പ്രചരണമാണോ ഇതെന്ന് സംശയിക്കുന്നവരും സോഷ്യൽ മീഡിയയിൽ കുറവല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News