സുഹൃത്തായ വ്‌ളോഗറെ കൊന്ന് മൃതദേഹത്തിനൊപ്പം രണ്ട് നാള്‍; ബെംഗളൂരില്‍ യുവാവ് അറസ്റ്റില്‍

vlogger-killed-bengaluru

ബംഗളൂരില്‍ വ്‌ളോഗറായ കാമുകിയെ കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പം രണ്ട് ദിവസം കഴിച്ചുകൂട്ടിയ ആളെ അറസ്റ്റ് ചെയ്തു. അസമില്‍ നിന്നുള്ള മായ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. ഈ ആഴ്ച ആദ്യം അപ്പാര്‍ട്ട്മെന്റില്‍ വച്ച് കാമുകന്‍ ആരവ് ഹനോയ് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്തിനൊപ്പം രണ്ട് ദിവസം യുവാവ് ചെലവഴിച്ചുവെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് ബംഗളൂരിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ മജസ്റ്റിക് ഏരിയയില്‍ എത്തുകയും ഫോണ്‍ ഓഫ് ചെയ്യുകയുമായിരുന്നു. ശേഷം വാരാണസിയിലേക്ക് രക്ഷപ്പെട്ട ആരവ് വെള്ളിയാഴ്ച ബെംഗളൂരുവിലേക്ക് മടങ്ങുകയും വിമാനത്താവളത്തിന് സമീപമുള്ള ദേവനഹള്ളി മേഖലയില്‍ നിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. മൃതദേഹത്തിന് മുന്നില്‍ ഇരുന്ന് യുവാവ് സിഗരറ്റ് വലിച്ചിരുന്നു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചത്. പ്രതിയെ തേടി ഉത്തര കന്നഡ ജില്ലകളിലേക്കും മറ്റൊന്ന് കേരളത്തിലേക്കും പോയിരുന്നു.

Read Also: പന്തം കൊളുത്തി പ്രകടനം; മധ്യപ്രദേശില്‍ 30 പേര്‍ക്ക് പൊള്ളലേറ്റു, ഭീകര ദൃശ്യം പുറത്ത്

ബെംഗളൂരിലെ എച്ച്എസ്ആര്‍ ലേഔട്ടിലാണ് മായ ഗൊഗോയ് സഹോദരിക്കൊപ്പം താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഓഫീസ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനാല്‍ വീട്ടില്‍ വരില്ലെന്ന് സഹോദരിയെ വിളിച്ച് പറഞ്ഞിരുന്നു. പിന്നീട്, അന്ന് രാത്രിയും പാര്‍ട്ടി നടക്കുന്നതിനാല്‍ വീട്ടില്‍ വരില്ലെന്ന് കാണിച്ച് ശനിയാഴ്ച മറ്റൊരു സന്ദേശവും അയച്ചു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ആരവും മായയും ആറ് മാസമായി പ്രണയത്തിലായിരുന്നുവെന്ന് സഹോദരി പൊലീസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News