എംഡിഎംഎയും ആയുധങ്ങളും കൈവശം വെച്ച കേസ്; വ്ലോഗ്ഗർ വിക്കി തഗ്ഗ് കീഴടങ്ങി

മയക്കുമരുന്നായ എംഡിഎംഎയും ആയുധങ്ങളും കൈവശം വച്ച കേസിൽ വ്ലോഗ്ഗർ വിക്കി തഗ്ഗ് കീഴടങ്ങി. പാലക്കാട് കോടതിയിലാണ് കീഴടങ്ങിയത്.  2022ലാണ് എംഡിഎംഎയും തോക്കും കത്തിയും കൈവശം വച്ചതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. കൊല്ലം സ്വദേശിയാണ് വിഘ്‌നേഷ് എന്ന വിക്കി തഗ്ഗ്.

ALSO READ: കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ അന്വേഷിച്ച് പൊലീസ് ഹിമാചൽ പ്രദേശിൽ വരെ എത്തിയിരുന്നു. വിക്കി തഗ് എന്ന പേരില്‍ യുട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെ നേടിയിരുന്നു.

ALSO READ: ‘ശശി തരൂർ ഫേസ്ബുക്കിൽ കൂടി ജീവിക്കുന്നയാൾ, ജോയ് മരിച്ച് ഇത്രയും നാൾ തിരിഞ്ഞ് നോക്കാത്ത പ്രതിപക്ഷ നേതാവിന് എന്തും പറയാം’: മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News