കോണ്‍ഗ്രസില്‍ അന്ന് രണ്ട് ഗ്രൂപ്പാണെങ്കില്‍ ഇന്ന് അഞ്ച് ഗ്രൂപ്പ്: വി.എം സുധീരന്‍

2016 ലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വിയോജിപ്പ് കാരണമാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ്  വി.എം.സുധീരന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാറ്റം വന്നിട്ടില്ലെന്നും അന്ന് രണ്ടു ഗ്രൂപ്പാണെങ്കില്‍ ഇന്ന് അഞ്ച് ഗ്രൂപ്പാണെന്നും ,സുധീരന്‍ പറഞ്ഞു.

ഇനി പാർട്ടിയുടെ നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കാനില്ലെന്നും  പാര്‍ട്ടിക്കൊപ്പമുണ്ടാകുമെന്നും വ്യക്തമാക്കി.2017ലാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം സുധീരന്‍  രാജിവച്ചത്.  2021ൽ കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗത്വവും എഐസിസി അംഗത്വവും രാജിവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News