കെപിസിസി നേതൃത്വം പരാജയം, രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ അഞ്ചായി; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സുധീരൻ

കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി എം സുധീരൻ. കെപിസിസി നേതൃത്വം പരാജയമെന്ന് സുധീരൻ പറഞ്ഞു. നേതാക്കൾ പ്രവർത്തിക്കുന്നത് പാർട്ടിക്കുവേണ്ടിയല്ല അവരവർക്ക് വേണ്ടിയാണെന്നും, പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ലെന്നും സുധീരൻ പറഞ്ഞു.

ALSO READ: ‘പെട്രോള്‍ പമ്പുകള്‍ അടച്ചിടും’, പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സമയക്രമീകരണം

‘രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ 5 ഗ്രൂപ്പായി. സോണിയ ഗാന്ധിക്ക് നൽകിയ കത്ത് കെപിസിസിയിൽ വായിച്ചു. 2016 ൽ തോറ്റതിന് സ്ഥാനാർത്ഥി നിർണയവും കാരണമായി. പരാജയകാരണം വിവരിച്ച് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ല. സുധാകരൻ പത്തുദിവസം അവധി പറഞ്ഞു. ചികിത്സയ്ക്കായി 10 ദിവസം കെ സുധാകരൻ അവധി പറഞ്ഞിട്ടുണ്ട്. പകരം ചുമതല നൽകുന്ന കാര്യം കെപിസിസി യോഗത്തിൽ പറഞ്ഞില്ല’, വി എം സുധീരൻ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News