യൂത്ത് കോൺഗ്രസിലെ തെരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച് വിഎം സുധീരൻ

യൂത്ത് കോൺഗ്രസിലെ തെരഞ്ഞെടുപ്പ് സമ്പ്രദായം ശരിയല്ലെന്ന് വിഎം സുധീരൻ. ഇത് യൂത്ത് കോൺഗ്രസിന് ഗുണമല്ല എന്ന് താൻ തിരഞ്ഞെടുക്കപ്പെട്ട കാലത്ത് തന്നെ പറഞ്ഞിട്ടുണ്ട്. മെമ്പർഷിപ്പ് നൽകിയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ട തെന്നും വിഎം സുധീരൻ വിമർശിച്ചു. യൂണിറ്റ് സമ്മേളനങ്ങൾ നടത്തിയാണ് പണ്ട് തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. ഡൽഹിയിൽനിന്ന് നോമിനേറ്റ് ചെയ്യുന്ന രീതി ശരിയല്ല. ഇത് താൻ എല്ലാ വേദികളിലും മുൻപേ തന്നെ പറഞ്ഞിട്ടുണ്ടെന്നും വി എം സുധീരൻ വ്യക്തമാക്കി.

Also Read; തൃശ്ശൂരിൽ സ്‌കൂളിൽ വെടിവയ്പ്പ്; പൂർവ വിദ്യാർത്ഥി കസ്റ്റഡിയിൽ

മനുഷ്യനുമായി ബന്ധപ്പെടാത്ത ഒരു സിസ്റ്റമാണ് ഇപ്പോൾ ഉള്ളത്. കോൺഗ്രസിൽ നേരത്തെ രണ്ടു ഗ്രൂപ്പായിരുന്നെങ്കിൽ ഇപ്പോൾ അഞ്ചു ഗ്രൂപ്പായി. രണ്ട് ഗ്രൂപ്പ് തന്നെ ഒഴിവാകണമെന്ന് നേരത്തെ ആത്മാർഥമായി ആഗ്രഹിച്ച ആളാണ് താനെന്നും വിഎം സുധീരൻ പറഞ്ഞു. അതുകൊണ്ടാണ് ഈ നേതൃത്വം വന്നപ്പോൾ സ്വാഗതം ചെയ്തത്. വിഡി സതീശന്റെ നിലപാട് തള്ളിയാണ് വിമർശനം.

Also Read; നവകേരള സദസ്; സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷയാണ് വ്യക്തമാക്കുന്നത്: മുഖ്യമന്ത്രി

പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്നും സുധീരൻ വ്യക്തമാക്കി. 2004ൽ തന്റെ പേര് പ്രഖ്യാപിച്ചപ്പോൾ തന്നെ താല്പര്യമുണ്ടായിരുന്നില്ല, അന്ന് മത്സരിക്കേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നി. ഹൈകമാൻഡ് പ്രഖ്യാപിച്ചത് കൊണ്ടാണ് അന്ന് മത്സരിച്ചത്. ഇനിയൊരു മത്സരത്തിന് ഇല്ല എന്ന് ഇതിനോടകം താൻ അറിയിച്ചിട്ടുണ്ടെന്നും വിഎം സുധീരൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News