‘കെ. സുധാകരനും വി.ഡി. സതീശനും ഒപ്പമുള്ളവർ കള്ളൻമാർ; ഭാരത് ജോഡോ യാത്രയിൽ പിരിച്ച 92 ലക്ഷം രൂപ എവിടെ പോയി?’: സുധാകരൻ്റെ അടുത്ത അനുയായി

കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ നിർണായമായ വെളിപ്പെടുത്തലുമായി
കെ.സുധാകരന്റെ അടുത്ത അനുയായിയും ഡിസിസി ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമായിരുന്ന വി.എൻ. ഉദയകുമാർ. കർഷക കോൺഗ്രസ് ഭാരവാഹികൾ അഴിമതിയിൽ ശിക്ഷിക്കപ്പെട്ടവരാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ നോമിനികളാണ് അഴിമതിക്കാർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഡിസിസി പ്രസിഡൻ്റ് പാലോട് രവി ലക്ഷങ്ങൾ കട്ടു. അഴിമതി ചോദ്യം ചെയ്യതിനാണ് തന്നെ പുറത്താക്കിയതെന്നും ഉദയകുമാർ പറഞ്ഞു. അഴിമതി നടത്തുന്നവർക്കെ കോൺഗ്രസിൽ നിൽക്കാനാകു. ജോഡോ യാത്രയിൽ പിരിച്ചെടുത്ത പണത്തിന് കണക്കില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജോഡോ യാത്രയിൽ 92 ലക്ഷം രൂപ പിരിച്ചു. ഇത് എവിടെ പോയി എന്ന് ഉദയകുമാർ ചോദിച്ചു.

രാജ്മോഹൻ ഉണ്ണിത്താൻ്റെ കാശ് മോഷ്ടിച്ചവരാണ് കെ.സുധാകരനൊപ്പമുള്ളവർ എന്നും ഉദയകുമാർ പറഞ്ഞു. അവരുടെ അക്കൗണ്ടിലേക്ക് കെപിസിസിയിൽ നിന്നും കാശ് എത്തി. അത് എന്തിനാണ് നൽകിയത്.  സിപിഐഎമ്മിൽ നിന്നും നിന്ന് പുറത്താക്കിയ അജിത്ത് കുമാറാണ് കെപിസി സി ഭരിക്കുന്നത്. അവിടെ ഗുണമുള്ള ആരുമില്ല. പാലോട് രവിയെ ആരാണ് നിയമിച്ചത് എന്ന് ചോദിച്ച ഉദയകുമാർ കെപിസിസിയിൽ ഫണ്ട് തിരിമറി നടത്തിയെന്നും വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here