പുതുപ്പള്ളി വികസനകാര്യത്തിൽ പിന്നോക്കം നിൽക്കുന്ന മണ്ഡലം: മന്ത്രി വി എൻ വാസവൻ

വികസനകാര്യത്തിൽ പിന്നോക്കം നിൽക്കുന്ന മണ്ഡലമാണ് പുതുപ്പള്ളിയെന്ന് മന്ത്രി വി എൻ വാസവൻ. പൊട്ടിപ്പൊളിഞ്ഞ റോഡുകളും, കുടിവെള്ളം എത്താത്ത നാടുമാണ് പുതുപ്പള്ളി.സഹതാപം കൊണ്ട് വിജയിക്കാമെന്ന പ്രതീക്ഷ വേണ്ടെന്നും സഹതാപത്തെ മറികടന്ന ചരിത്രം കോട്ടയത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ വികസനം ചർച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയെ ഉടൻ തീരുമാനിക്കുമെന്ന് എ.കെ ബാലൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ്മൻചാണ്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കഴിഞ്ഞതവണ യുഡിഎഫിന് ഭൂരിപക്ഷം വലിയതോതിൽ കുറഞ്ഞു. ചാണ്ടി ഉമ്മൻ മത്സരിക്കുന്നത് കൊണ്ട് ഞങ്ങൾക്ക് ഭയമില്ല. കണ്ണുനീർ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്നും അന്ന് കണ്ണുനീരിന്റെ പിന്നാലെ പോയ മിക്ക നേതാക്കന്മാരും ഇന്ന് ബിജെപിയിൽ ആണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മുഖ്യമന്ത്രിയുടെ ഓഫീസിന് ബോംബ് വെയ്ക്കുമെന്ന് ഭീഷണി ; പ്രതി അറസ്റ്റിൽ

ഇതിനിടെ  ഉമ്മന്‍ചാണ്ടി പഠിച്ച സ്കൂള്‍ അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നപ്പോ‍ഴും ഇപ്പോ‍ഴും തമ്മിലുള്ള വ്യത്യാസം പങ്കുവെച്ച് മുന്‍ മന്ത്രി ഡോ.ടി എം തോമസ് ഐസക് രംഗത്തെത്തി. ഉമ്മൻ ചാണ്ടി പഠിച്ച പുതുപ്പള്ളി സെൻ്റ് ജോർജ്ജ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ട് ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ഒന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴുള്ള സ്കൂളിൻ്റ് അവസ്ഥയും മറ്റൊന്ന് 2021-ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത പുതിയ സ്കൂൾ കെട്ടിടത്തിന്‍റെ ചിത്രവും.

ഇതാണ് അന്നും ഇന്നും തമ്മിലുള്ള വ്യത്യാസമെന്നും ഏതു വേണമെന്നുള്ളതാണ് പുതുപ്പള്ളിക്കാരുടെ മുന്നിലുള്ള ചോദ്യമെന്നും  അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ: ഇത് ഉമ്മന്‍ചാണ്ടി പഠിച്ച സ്കൂള്‍, അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം, ഏത് വേണമെന്ന് പുതുപ്പള്ളിക്കാര്‍ തീരുമാനിക്കട്ടെ: ഡോ. ടി എം തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here