‘ഒരു നാടിന്റെ വികാരം, നെഹ്‌റു ട്രോഫി വള്ളംകളി നടത്തും’: മന്ത്രി വി എന്‍ വാസവന്‍

നെഹ്‌റു ട്രോഫി വള്ളംകളി ഒരു നാടിന്റെ വികാരമാണെന്നും അനിശ്ചിതമായി മാറ്റിവെക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി വിഎന്‍ വാസവന്‍. നെഹ്‌റുട്രോഫി നടത്തും. നടത്തണമെന്ന് തന്നെയാണ് അഭിപ്രായമെന്നും സര്‍ക്കാര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഓണത്തോട് അനുബന്ധിച്ച് കഴിയുന്നത്ര നേരത്തെ വള്ളംകളി നടത്തുമെന്നും വിപുലമായ സംഘാടക സമിതി ഉടന്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: കെ സി ത്യാഗി ജെഡിയു ദേശീയ വക്താവ് സ്ഥാനമൊഴിഞ്ഞു

അതേസമയം സര്‍ക്കാര്‍ നടത്തുന്ന ഓണാഘോഷ പരിപാടികള്‍ മാത്രമേ ഒഴിവാക്കിയിട്ടുള്ളുവെന്നും മറ്റ് ഓണാഘോഷ പരിപാടികള്‍ക്ക് വിലക്കില്ലെന്നും മന്ത്രി എംബി രാജേഷും വ്യക്തമാക്കി. കലാകാരന്‍മാര്‍ക്ക് പ്രയാസം ഉണ്ടാകില്ല. തൃശൂരിലെ പുലികളി നടത്തുന്നതിനെക്കുറിച്ച് കോര്‍പ്പറേഷന് തീരുമാനമെടുക്കാം. പുലികളിക്ക് സര്‍ക്കാര്‍ പണം അനുവദിക്കും. കൂടാതെ നെഹ്റു ട്രോഫി വള്ളംകളിക്ക് പണം അനുവദിക്കുമെന്ന് ടൂറിസം മന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here