കാനന പാതയിൽ ആൻ്റിവെനം സൗകര്യം ഒരുക്കും; മന്ത്രി വി എൻ വാസവൻ

V N VASAVAN

ശബരിമല പാതയിൽ ആൻ്റിവെനം സൗകര്യം ഒരുക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. പാമ്പുകടിയേക്കുന്നതിൽ നിന്ന് തീർത്ഥാടകരെ രക്ഷിക്കാനാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ശബരിമല റോപ് വെ നിർമ്മാണം ഈ തീർത്ഥാടന കാലത്ത് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ശബരിമല വിമാനത്താവള നിർമ്മാണത്തിൽ സാമൂഹ്യഘാത പഠനം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
എരുമേലിയിൽ ശരത്തിനും, ശരകോലിനും വില ഏകീകരിക്കുമെന്നും അതുകൊണ്ട് തന്നെ അമിതവില ഇടക്കാൻ അനുവദിക്കില്ല എന്നും നിശ്ചയിച്ച തുകയിൽ കൂടുതൽ ടോയിലറ്റിനും, പാർക്കിങിനും വാങ്ങാൻ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.

ALSO READ; മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ശബരിമലയിലേക്കുള്ള ഗതാഗത സൗകര്യത്തെ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. എരുമേലിയിൽ നിന്ന് ഇരുപത് കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തുമെന്നാണ് അദ്ദേഹം ഇന്ന് അറിയിച്ചത്. എരുമേലിയിൽ ഭവന നിർമ്മാണ ബോർഡിൻ്റെ സ്ഥലം പാർക്കിങിനായി ഉപയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു. 6 ഏക്കർ ഭൂമിയിൽ കൂടി പാർക്കിങിനായി ഏറ്റെടുക്കും. എരുമേലിയിൽ മൂന്ന് നേരം അന്നനദാനം ഏർപ്പെടുത്തുമെന്നും മന്ത്രി വി എൻ വാസവൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News